Cricket Top News

ബേ ഓവല്‍ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 262 റണ്‍സിന്റെ ലീഡ്

November 24, 2019

author:

ബേ ഓവല്‍ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 262 റണ്‍സിന്റെ ലീഡ്

ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബി ജെ വാട്‌ലിംഗിന് ഇരട്ട ശതകത്തിൽ ന്യൂസിലൻഡ് 262 റണ്‍സിന്റെ ലീഡ് നേടി. ഒന്നാം ഇന്നിങ്ങ്‌സിൽ ന്യൂസിലൻഡ് 615-9 എന്ന സ്‌കോറിൽ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇംഗ്ളണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായി. നാലാം ദിവസം കളി അവസാനിപ്പിച്ചപ്പോൾ ഇംഗ്ലണ്ട് 55-3 എന്ന നിലയിലാണ്. ഏഴ് റൺസുമായി ജോ ഡെൻലി ക്രീസിൽ ഉണ്ട്. റോറി ബേണ്‍സ് (31), ഡി സിബ്ലി (12), നൈറ്റ് വാച്ച്‌മാന്‍ ജാക്ക് ലീച്ച്‌ (0) എന്നിവരുടെ വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മിച്ചൽ സാന്റ്നർ ആണ് മൂന്ന് വിക്കറ്റും നേടിയത്.

അതിശക്തമായ തിരിച്ചുവരവാണ് ന്യൂസിലൻഡ് നടത്തിയത്. ബി ജെ വാട്‌ലിംഗ്(205), മിച്ചൽ സാന്റ്നർ(126) നടത്തിയ തകർപ്പൻ ബാറ്റിങ് ആണ് ന്യൂസിലൻഡിനെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. 366/6 എന്ന നിലയിൽനാലാം ദിവസം ബാറ്റിങ്ങ് തുടങ്ങിയ ന്യൂസിലൻഡ് ബി ജെ വാട്‌ലിംഗ്, മിച്ചൽ സാന്റ്നർ കൂട്ടുകെട്ടിൽ മികച്ച സ്‌കോറിൽ എത്തുകയായിരുന്നു. 261 റൺസ് ആണ് ഇരുവരും ചേർന്ന് നേടിയത്.

Leave a comment