ഐഎസ്‌എല്‍ :ഒഡീഷക്കെതിരെ നാലാം വിജയം തേടി എടികെ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിരണ്ടാം മത്സരത്തിൽ ഇന്ന് എടികെ ഇന്ന് ഒഡീഷയെ നേരിടും. ഈസീസണിൽ മികച്ച ഫോമിലുള്ള എടികെ തുടർച്ചയായ നാലാം ജയത്തിനായിട്ടാണ് ഇന്ന് ഇറങ്ങുക. ഇന്ന് രാത്രി 7:30ന് പുനയിലാണ് മത്സരം നടക്കുന്നത്.എന്നാൽ ഒഡീഷ്യക്ക് ഇതുവരെ ഒരു മത്സരം മാത്രമാണ് ജയിക്കാനായത്.
ഒഡീഷ തങ്ങളുടെ മത്സരങ്ങളിൽ തുടരെ തോൽവിയോടെയാണ് തുടങ്ങിയത്, എന്നാൽ അവരുടെ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകൾ നേടി. മുംബൈ സിറ്റി എഫ്‌സിക്കെതിരെ ആധിപത്യം പുലർത്തുകയും കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടുകയും ചെയ്തു. ഇതിനകം മൂന്ന് തവണ സ്‌കോർ ചെയ്ത സ്‌ട്രൈക്കർ അരിഡെയ്ൻ സാന്റാന അവരുടെ തുറുപ്പ് ചീട്ട്.നാല് കളികളില്‍നിന്നും 4 പോയന്റുമായി ആറാം സ്ഥാനത്താണ് ഒഡിഷ.
സീസണിലെ ആദ്യ മത്സരത്തിൽ കേരളയോട് 2-1 ന് തോറ്റതിന് ശേഷം എടികെ മൂന്ന് മത്സരങ്ങളിലും തകർപ്പൻ ജയമാണ് നേടിയത്. ഈ സീസണിൽ ടീം മുഴുവൻ ഫോമിലാണ്, 9 ഗോളുകൾ ആണ് അവർ ഇതുവരെ നേടിയത്. ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ എന്നിവർ മിഅകൽച്ച ഫോമിലാണ്. നാല് കാലികളി നിന്ന് മൂന്ന് ജയവുമായി അവർ പോയിന്റ നിലയിൽ ഒന്നാമതാണ്.






































