ബ്രിസ്ബെന് ടെസ്റ്റ് : ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാൻ പൊരുതുന്നു
പാകിസ്ഥാൻറെ ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ പാകിസ്ഥാൻ പൊരുതുന്നു. അഞ്ച് വിക്കറ്റ് നഷ്ട്ടമായ പാകിസ്ഥാൻ 120 റൺസ് പുറകിലാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 221-5 എന്ന നിലയിലാണ്. 103 റൺസുമായി ബാബര്‍ അസമും, 54 റൺസുമായി മുഹമ്മദ് റിസ്വാനുമാണ് ക്രീസിൽ. മിച്ചൽ സ്റ്റാർക്കും, പാറ്റ് കുമ്മിൻസും രണ്ട് വിക്കറ്റ് വീതം നേടി.
64/3 എന്ന നിലയിൽ നാലാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച പാകിസ്ഥാന് രണ്ട് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. 94/5 എന്ന നിലയിൽ പതറിയ പാകിസ്ഥാനെ ബാബർ അസമും, മുഹമ്മദ് റിസ്വാനും ചേർന്ന് കരകയറ്റുകയായിരുന്നു.ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 130 റൺസ് ആണ് നേടിയിരിക്കുന്നത്. ഇന്നിങ്സ് ജയം പ്രതീക്ഷിച്ച് നാലാം ദിവസം ഇറങ്ങിയ ഓസ്ട്രേലിയക്ക് ബാബറും, റിസ്വാനും ഭീഷണിയായി മാറിയിരിക്കുകയാണ്. അസര്‍ അലി(5), ഹാരിസ് സൊഹൈല്‍(8), ആസാദ് ഷഫീഖ്(0), ഷാന്‍ മസൂദ്(42),ഇഫ്തിക്കർ അഹമ്മദ്(0) എന്നിവരാണ് പുറത്തായത്.






































