Cricket Top News

ബി ജെ വാട്‌ലിംഗിന് ഇരട്ട ശതകം: ന്യൂസിലൻഡിന് കൂറ്റൻ സ്‌കോർ

November 24, 2019

author:

ബി ജെ വാട്‌ലിംഗിന് ഇരട്ട ശതകം: ന്യൂസിലൻഡിന് കൂറ്റൻ സ്‌കോർ

ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബി ജെ വാട്‌ലിംഗിന് ഇരട്ട ശതകത്തിൽ ന്യൂസിലൻഡിന് കൂറ്റൻ സ്‌കോർ.  262 റൺസിന്റെ ലീഡ് ആണ് ന്യൂസിലൻഡ് നേടിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 615/9  എന്ന നിലയിലാണ്. അതിശക്തമായ തിരിച്ചുവരവാണ് ന്യൂസിലൻഡ് നടത്തിയത്. ബി ജെ വാട്‌ലിംഗ്(205), മിച്ചൽ സാന്റ്നർ(126) നടത്തിയ തകർപ്പൻ ബാറ്റിങ് ആണ് ന്യൂസിലൻഡിനെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്.

366/6 എന്ന നിലയിൽനാലാം ദിവസം ബാറ്റിങ്ങ് തുടങ്ങിയ ന്യൂസിലൻഡ് ബി ജെ വാട്‌ലിംഗ്, മിച്ചൽ സാന്റ്നർ കൂട്ടുകെട്ടിൽ മികച്ച സ്‌കോറിൽ എത്തുകയായിരുന്നു. 261 റൺസ് ആണ് ഇരുവരും ചേർന്ന് നേടിയതെ. 144-4 എന്ന നിലയിൽ മൂനാം ദിവസം ആരംഭിച്ച ന്യൂസിലൻഡിന് 197 റൺസിൽ ആദ്യ ആദ്യ വിക്കറ്റ് നഷ്ടമായി. 41 റൺസ് എടുത്ത ഹെന്റി നിക്കോള്‍സിനെ ആണ് അവർക്ക് അനഷ്ട്ടമായത്.പിന്നീട് ആറാം വിക്കറ്റിൽ ബി ജെ വാട്‌ലിംഗും, കോളിൻ ഡി ഗ്രാൻഡ്ഹോമും(65) ചേർന്ന് 119 റൺസ് നേടി.  ഈ കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 251 പന്തിൽ നിന്നാണ് ബി ജെ വാട്‌ലിംഗ് സെഞ്ചുറി നേടിയത്. സാം കറന്‍ മൂന്നും, ബെൻ സ്റ്റോക്സ്,ജാക്ക് ലീച്ചും  രണ്ട് വിക്കറ്റ് വീതം നേടി.

Leave a comment