പ്രീമിയർ ലീഗിൽ ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ സിറ്റി ചെൽസി പോരാട്ടത്തിൽ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചത്. ഈ സീസണിലെ ചെൽസിയുടെ മൂന്ന്മ തോൽവിയാണിത്. മൽസരത്തിൽ മൂന്ന് ഗോളുകളും പിറന്നത് ഒന്നാം പകുതിയിലാണ്. ഡു ബ്രെയ്നെ,മഹ്റസ് എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. ഒരു ഗോളിന് പുറകിലായിരുന്നു സിറ്റി തകർപ്പൻ പ്രകടനം നടത്തിയാണ് വിജയിച്ചത്. തുടർച്ചയായി ആറ് മത്സരങ്ങൾ ജയിച്ച ചെൽസിയുടെ വിജയകുതിപ്പിന് സിറ്റി അവസാനം കുറിച്ചു.
മൽസരം തുടങ്ങി 21 ആം മിനിറ്റിൽ ചെൽസി ആദ്യ ഗോൾ നേടി ലീഡ് നേടി. ചെൽസിയുടെ കാൻറെ ആണ് ആദ്യ ഗോൾ നേടിയത്. ഒന്നാം ഗോളിൻറെ ആഹ്ളാദം ചെൽസിക്ക് അധികനേരം കൊണ്ടുപോകാൻ കഴിഞ്ഞില്ല. എട്ട് മിനിട്ടുകൾക്ക് ശേഷം 29 ആം മിനിറ്റിൽ സിറ്റി ഡു ബ്രെയ്നെ ആദ്യ ഗോൾ നേടി സ്കോർ സമനിലയിൽ എത്തിച്ചു.പിന്നീട് 37 ആം മിനുറ്റില്‍ മഹ്റസ് രണ്ടാം ഗോൾ നേടി സിറ്റി ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ സമനില ഗോൾ നേടാൻ ചെൽസി ശ്രമിച്ചെങ്കിലും സിറ്റിയുടെ ശക്തമായ പ്രതിരോധം ഇത് തടഞ്ഞു. ജയത്തോടെ ചെൽസിയെ പിന്തള്ളി സിറ്റി മൂന്നാം സ്ഥാനത്ത് എത്തി.






































