Cricket Top News

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഋഷഭ് പന്തിനെയും, ശുഭ്മാന്‍ ഗില്ലിനേയും ഒഴിവാക്കി

November 24, 2019

author:

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഋഷഭ് പന്തിനെയും, ശുഭ്മാന്‍ ഗില്ലിനേയും ഒഴിവാക്കി

ഇന്ത്യയുടെ യുവതാരങ്ങളായ ഋഷഭ് പന്തിനെയും, ശുഭ്മാന്‍ ഗില്ലിനേയും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി. പകരം കെ എസ് ഭരതിനെ ടീമിൽ ഉൾപ്പെടുത്തി. ആഭ്യന്തര മത്സരം കളിക്കുന്നതിനായാണ് താരങ്ങളെ ഒഴിവാക്കിയത്. മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ തങ്ങളുടെ സംസ്ഥാന‌ങ്ങള്‍ക്ക് വേണ്ടി കളിക്കാൻ ആണ് രണ്ട് പേരെയും ഒഴിവാക്കിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റിൽ വൃദ്ധിമാന്‍ സാഹയുടെ പകരക്കാരനായിട്ടാണ് പന്ത് റെനിൽ നിന്നത്. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്.

മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഡൽഹിക്ക് വേണ്ടിയാണ് പന്ത് കളിക്കുന്നത്. പഞ്ചാബ് ടീമിലാണ് ശുഭ്മാന്‍ ഗിൽ കളിക്കുന്നത്.പന്ത് ഡൽഹിയിൽ എത്തിയതോടെ ഹരിയാന, രാജസ്ഥാന്‍ ടീമുകൾക്കെതിരെ പന്തിനും, കര്‍ണാടക, തമിഴ്നാട് ടീമുകൾക്കെതിരെ ഗില്ലിനും കളിക്കാനാകും. ആന്ധ്ര വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആണ് കെ എസ് ഭരത്.

Leave a comment