Cricket Top News

ബ്രിസ്‌ബെന്‍ ടെസ്റ്റ് : പിടിമുറുക്കി ഓസ്‌ട്രേലിയ

November 23, 2019

author:

ബ്രിസ്‌ബെന്‍ ടെസ്റ്റ് : പിടിമുറുക്കി ഓസ്‌ട്രേലിയ

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ജയത്തിനരികെ. മൂന്നാം ദിവസം അവസാനിച്ചപ്പോൾ പാകിസ്ഥാൻ ഇന്നിങ്‌സ് തോല്‍വിയിലേക്ക് നീങ്ങുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങിയ ഓസ്‌ട്രേലിയ ആധിപത്യം നേടിക്കഴിഞ്ഞു.മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ പാകിസ്ഥാൻ രണ്ടാം ഇന്നിങ്ങ്‌സിൽ 3 വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലാണ്. 27 റൺസുമായി ഷാന്‍ മസൂദും, 20 റൺസുമായി ബാബര്‍ അസമും ആണ് ക്രീസിൽ. സ്റ്റാർക് രണ്ട് വിക്കറ്റ് നേടി. അസര്‍ അലി(5), ഹാരിസ് സൊഹൈല്‍(8), ആസാദ് ഷഫീഖ്(0)  എന്നിവരാണ് പുറത്തായത്.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്ങ്‌സ് 580 റൺസിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്ങ്സിൽ ഓസ്‌ട്രേലിയ  340 റൺസിന്റെ ലീഡ് നേടിയിരുന്നു. ഡേവിഡ് വാർണർ, മാര്‍നസ് ലാബുഷെയും നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ കൂറ്റൻ സ്‌കോർ നേടിയത്. 312/1 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ഓസ്‌ട്രേലിയയെ  മാര്‍ക്കസ് ലബുഷാഗ്നെ(185) ആണ് മുന്നോട്ട് നയിച്ചത്. രണ്ടാം ദിവസം 150 റൺസ് നേടിയ വാർണറിനെ മൂന്നാം ദിവസം ആദ്യം തന്നെ ഓസ്‌ട്രേലിയക്ക് നഷ്ട്ടപ്പെട്ടു. വാർണർ ഇന്ന് മൂന്ന് റൺസ് ആണ് നേടിയത്. സൂപ്പർ താരം സ്റ്റീവ് സ്മിത്ത് നാല് ററൺസ് എടുത്ത് പുറത്തായി.ബംഗ്ലാദേശിന് വേണ്ടി യാസിർ ഷാനാല് വിക്കറ്റ് നേടി.

രണ്ടാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഡേവിഡ് വാർണറും,  ജോ ബേണ്‍സും ചേർന്ന് തകർപ്പൻ ബാറ്റിങ്ങ് ആണ് അണ്ഡത്തിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 222 റൺസ് നേടി. സെഞ്ചുറിയിക്ക് മൂന്ന് റൺസ് അകലെ ജോ പുറത്തായി. രണ്ടാം വിക്കറ്റിൽ വാർണറും, മാര്‍നസ് ലാബുഷെയ്‌നും ചേർന്ന് 90 റൺസ് നേടിയിട്ടുണ്ട്. വാർണർ തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. 151 റൺസ് ആണ് താരം നേടിയിരിക്കുന്നത്.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാകിസ്ഥാൻ മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 75 റൺസ് ആണ് പാകിസ്ഥാൻ നേടിയത്. പിന്നീട് വന്ന ബാറ്റസ്മാൻമാർ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി.  143-6 എന്ന സ്‌കോറിൽ പതറിയ പാകിസ്ഥാനെ ആസാദ് ഷെഫീഖ് ആണ് കരകയറ്റിയത്‌. ഏഴാം വിക്കറ്റിൽ ആസാദും, യാസിറും ചേർന്ന് 84 റൺസ് നേടി. ഇതിലൂടെയാണ് പാകിസ്ഥാൻ 200 കടന്നത്. മിച്ചെല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേടിയപ്പോൾ, പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടി.

 

 

Leave a comment