Cricket Top News

പിങ്ക് പന്തിൽ ആദ്യ സെഞ്ചുറി നേടി കൊഹ്‌ലി : ഇന്ത്യൻ ലീഡ് 150 കടന്നു

November 23, 2019

author:

പിങ്ക് പന്തിൽ ആദ്യ സെഞ്ചുറി നേടി കൊഹ്‌ലി : ഇന്ത്യൻ ലീഡ് 150 കടന്നു

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ പിങ്ക് പന്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമായി കോഹിലി മാറി. രണ്ടാം ദിവസമായ ഇന്ന് തകർപ്പൻ ബാറ്റിങ്ങ് നടത്തിയ കൊഹ്‌ലി തന്റെ ഇരുപത്തിയേഴാം സെഞ്ചുറി സ്വന്തമാക്കി. ചരിത്ര നേട്ടമാണ് കോഹിലി നേടിയത്. കോഹ്‌ലിയുടെ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ ശക്തമായ നിൽയിലാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 281/4 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യ 174 റൺസ് നേടി. കോഹിലിയും(124), ജഡേജയുമാണ് (10) ഇപ്പോൾ ക്രീസിൽ. 51 റൺസ് എടുത്ത രഹാനെയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

199 റൺസിന്റെ കൂട്ടുകെട്ടാണ് രഹാനെയും, കോഹിലിയും ചേർന്ന് നേടിയത്. 137/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചത് ഈ കൂട്ടുകെട്ടാണ്. രോഹിത് ശർമ്മ(21), മായങ്ക് അഗർവാൾ(14), ചേതേശ്വര്‍ പുജാര(55) എന്നിവരുടെ വിക്കറ്റ് ആൻ ഉ ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ ഇന്ത്യ 106 റൺസിന് പുറത്താക്കിയിരുന്നു. ഇഷാന്ത് ശർമ്മ അഞ്ച് വിക്കറ്റ് നേടിയിരുന്നു.

 

Leave a comment