മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആശ്വാസ വാർത്ത: എഡേഴ്സണ് ടീമിൽ തിരിച്ചെത്തി
പരിക്കിന്റെ പിടിയിലായിരുന്ന മാഞ്ചസ്റ്റർ സിറ്റി താരം എഡേഴ്സണ് ടീമിൽ തിരിച്ചെത്തി. അവരുടെ ഒന്നാം ഗോള്‍കീപ്പര്‍ ആണ് എഡേഴ്സണ്. ചെൽസിക്കെതിരെ ഇന്ന് നടക്കുന്ന മത്സരത്തിൽ എഡേഴ്സണ് മത്സരിക്കും. ടീമിൻറെ ഏറ്റവും വലിയ ശക്തിയാണ് എഡേഴ്സണ്.
ഈ മാസം ആദ്യം നടന്ന ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ടീമായ അറ്റലാന്റയ്ക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റതിന് ശേഷം എഡേഴ്സൺ ഒരു മൽസരം പോലും കളിച്ചിരുന്നില്ല. ആൻഫീൽഡിലെ ലിവർപൂളിനോട് 3-1 ന് തോറ്റ സിറ്റി ടീമിൽ എഡേഴ്സണില്ലായിരുന്നു. ഇന്ന് ചെൽസിക്കെതിരെ താരം മത്സരിക്കുമെന്ന് ഗ്വാര്‍ഡിയോള ആണ് അറിയിച്ചത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്താണ് ഇപ്പോൾ. ഒരു പോയിന്റ് വ്യത്യാസത്തിൽ ചെൽസി മൂന്നാം സ്ഥാനത്താണ്. ഇന്ന് സിറ്റിക്ക് വിജയിക്കാനായാൽ അവർക്ക് മൂന്നാം സ്ഥാനത്തെത്താം. ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം.






































