Cricket Top News

ഓസ്‌ട്രേലിയ പാകിസ്ഥാൻ ഒന്നാം ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് 155 റൺസ് ലീഡ്

November 23, 2019

author:

ഓസ്‌ട്രേലിയ പാകിസ്ഥാൻ ഒന്നാം ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് 155 റൺസ് ലീഡ്

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 155 റൺസ് ലീഡ്. മൂന്നാം ദിവസം രണ്ട് വിക്കറ്റുകൾ കൂടി ഓസ്‌ട്രേലിയക്ക് നഷ്ടമായി. ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞപ്പോൾ ഓസ്‌ട്രേലിയ 396/3 എന്ന നിലയിലാണ്. 29 റൺസുമായി മാത്യു വെയിടും, സെഞ്ചുറിയുമായി മാര്‍നസ് ലാബുഷെയ്നുമാണ് ക്രീസിലുള്ളത്. ഓസ്‌ട്രേലിയ തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തുനന്ത. സൂപ്പർ താരം സ്റ്റീവ് സ്മിത്ത് നാല് ററൺസ് എടുത്ത് പുറത്തായി. ഇന്നലെ തകർപ്പൻ സെഞ്ചുറി നേടിയ ഡേവിഡ് വാർണർ ഇന്ന് മൂന്ന് റൺസ് മാത്രമാണ് നേടിയത്.

312/1 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റുകൾ ആദ്യം തന്നെ നഷ്ടമായി. മാര്‍നസ് ലാബുഷെയും, വെയിടും ചേർന്ന് സ്‌കോർ പതുക്കെ മുന്നോട്ട് കൊണ്ടുപോവുകയാണ്. മാര്‍നസ് ലാബുഷെയ് തൻറെ ആദ്യ സെഞ്ചുറിയും സ്വന്തമാക്കി. ബിബംഗ്ലാദേശിന് വേണ്ടി യാസിർ ഷാ രണ്ട് വിക്കറ്റ് നേടി.

രണ്ടാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഡേവിഡ് വാർണറും,  ജോ ബേണ്‍സും ചേർന്ന് തകർപ്പൻ ബാറ്റിങ്ങ് ആണ് അണ്ഡത്തിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 222 റൺസ് നേടി. സെഞ്ചുറിയിക്ക് മൂന്ന് റൺസ് അകലെ ജോ പുറത്തായി. രണ്ടാം വിക്കറ്റിൽ വാർണറും, മാര്‍നസ് ലാബുഷെയ്‌നും ചേർന്ന് 90 റൺസ് നേടിയിട്ടുണ്ട്. വാർണർ തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. 151 റൺസ് ആണ് താരം നേടിയിരിക്കുന്നത്.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാകിസ്ഥാൻ മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 75 റൺസ് ആണ് പാകിസ്ഥാൻ നേടിയത്. പിന്നീട് വന്ന ബാറ്റസ്മാൻമാർ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി.  143-6 എന്ന സ്‌കോറിൽ പതറിയ പാകിസ്ഥാനെ ആസാദ് ഷെഫീഖ് ആണ് കരകയറ്റിയത്‌. ഏഴാം വിക്കറ്റിൽ ആസാദും, യാസിറും ചേർന്ന് 84 റൺസ് നേടി. ഇതിലൂടെയാണ് പാകിസ്ഥാൻ 200 കടന്നത്. മിച്ചെല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേടിയപ്പോൾ, പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടി.

Leave a comment