Cricket Top News

ഡേ നൈറ്റ് ടെസ്റ്റിൽ പുതിയ റെക്കോഡ് സ്വന്തമാക്കി കൊഹ്‌ലി

November 23, 2019

author:

ഡേ നൈറ്റ് ടെസ്റ്റിൽ പുതിയ റെക്കോഡ് സ്വന്തമാക്കി കൊഹ്‌ലി

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ കോഹ്‌ലിക്ക് ഒരു റെക്കോഡ്. രണ്ടാം ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം ആയിരുന്നു. മികച്ച ബൗളിങ്ങിലൂടെ ബംഗ്ലാദേശിനെ 106 റൺസിൽ ഒതുക്കുകയും, മറുപടി ബാറ്റിങ്ങിൽ 68 റൺസിന്റെ ലീഡും നേടിയ ഇന്ത്യ ശക്തമായ നിലയിലാണ്. ഇന്ന് ബാറ്റിങ്ങിനിറങ്ങിയ കോഹിലി പുതിയ റെക്കോഡ് കൂടി സ്വന്തമാക്കി. ഇന്ന് 32 റൺസ് കൂടി നേടിയതോടെ നായകനെന്ന നിലയില്‍ ടെസ്റ്റിൽ  5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റൻ എന്ന റെക്കോഡ് സ്വന്തമാക്കി. കൊഹ്‌ലി 59 റൺസ് നേടി പുറത്താകാതെ നിൽക്കുകയാണ്.

ലോക ക്രിക്കറ്റിൽ ഈ റെക്കോഡ് ഇതുവരെ അഞ്ച് നായകന്മാരാണ് സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റീഫന്‍ ഫ്‌ളെമിംഗ്, ലോയിഡ്, റിക്കി പോണ്ടിങ്, സ്റ്റീവ് സ്മിത്, അലന്‍ ബോര്‍ഡര്‍ എന്നിവരാണ് ആ അഞ്ച് പേര്. ഈ നിരയിലേക്കാണ് ഇന്ത്യൻ നായകൻ എത്തിയത്.86 ഇന്നിങ്‌സുകളില്‍ നിന്നാണ് കൊഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ ഈ റെക്കോഡ് സ്വന്തമാക്കിയ എല്ലാ നായകന്മാരേക്കാളും കുറവ് ടെസ്റ്റുകളിൽ നിന്നാണ് കൊഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

Leave a comment