Cricket Top News

ആദ്യ ഡേ നൈറ്റ് ടെസ്റ്റ്: ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ പേസർമാർ

November 22, 2019

author:

ആദ്യ ഡേ നൈറ്റ് ടെസ്റ്റ്: ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ പേസർമാർ

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യൻ പേസർമാരുടെ മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 98-7 എന്ന നിലയിലാണ്. 29 റൺസ് നേടിയ ഷാഡ്മാൻ ഇസ്ലാം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. നയീം ഹസനും(16),മെഹിദി ഹസനും(8) ആണ് ക്രീസിൽ. സ്‌കോർ ബോർഡിൽ 15 റൺസ് എത്തിയപ്പോൾ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട വിക്കറ്റുകൾ ഓരോന്നായി അവർക്ക് നഷ്ടമായി.

ഇമ്രുൽ കെയ്സിനെ പുറത്താക്കി ഇഷാന്ത് ശർമ്മയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് വിക്കറ്റുകൾ ഒന്നിന് പുറകെ ഒന്നായി വീഴാൻ തുടങ്ങി. പേസര്മാരുടെ ബൗളിങ്ങിന് മുന്നിൽ ബംഗ്ലാദേശിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.ഇഷാന്ത് ശർമയും, ഉമേഷ് യാദവും മൂന്ന് വിക്കറ്റുകൾ വീതം നേടിയപ്പോൾ ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി.

Leave a comment