ഇംഗ്ലണ്ട് ന്യൂസിലൻഡ് ആദ്യ ടെസ്റ്റ്: ന്യൂസിലൻഡ് പരുങ്ങലിൽ
ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിവസം ഇംഗ്ലണ്ടിന് ആധിപത്യം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങ്‌സ് 353 റൺസിൽ അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങ് ആരംഭിച്ച ന്യൂസിലൻഡിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. രണ്ടാം ദിവസം കളി അവസാനിച്ചപ്പോൾ ന്യൂസിലൻഡ് 144-4 എന്ന നിലയിലാണ്. ഹെന്റി നിക്കോള്‍സും(26), വാള്‍ട്ടിങ്ങുമാണ്(6) ക്രീസിലുള്ളത്. ജീത് റാവല്‍(19), ടോം ലതാം(8), റോസ് ടെയ്‌ലര്‍(25), വില്യംസണ്‍(51) എന്നിവരുടെ വിക്കറ്റ് ആണ് ന്യൂസിലൻഡിന് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ രണ്ട് വിക്കറ്റ് നേടി. ബെൻ സ്റ്റോക്‌സും, ജാക്ക് ലീഷും ഓരോ വിക്കറ്റ് വീതം നേടി. ന്യൂസിലന്‍ഡിന് ഇപ്പോൾ 209 റണ്‍സ് പുറകിലാണ്.
ബെൻ സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിങ്ങ് ആണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. 52ന് ഒന്നാം വിക്കറ്റ് നഷ്ട്ടമായതിന് ശേഷം റോറിയും(52), ജോയും(74) മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. അതിന് ശേഷം രണ്ട് വിക്കറ്റുകൾ പെട്ടെന്ന് വീണത് ഇംഗ്ലണ്ടിന് വിനയായി. പിന്നീടെത്തിയ ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. താരം 91 റൺസ് എടുത്ത് പുറത്തായി. 241/4 മികച്ച ഫോമിലായിരുന്നു ഇംഗ്ലണ്ടിന് ബെൻ സ്റ്റോക്സ് പുറത്തായതിന് ശേഷം കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജോസ് ബട്ലർ 43 റൺസ് നേടി. നാല് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് ഇംഗ്ലണ്ടിനെ തകർത്തത്.






































