സൗഹൃദ മൽസരത്തിൽ ഗോൾ മഴ തീർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
സൗഹൃദ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് നോർത്ത് ഈസ്റ്റ് നടത്തുന്നത്. ഐഎസ്എല്ലിൽ ഇപ്പോൾ ഇടവേള ആണ്. ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ ഉള്ളതിനാൽ ആയിരുന്നു ഈ ഇടവേള. ഈ സമായാണ് നോർത്ത് ഈസ്റ്റ് സൗഹൃദ മത്സരങ്ങൾ നടത്തിയത്. ഇനങ്ങളെ നടന്ന മത്സരത്തിൽ ഗോര്‍ഖ ട്രെയിനിംഗ് സെന്ററിനെതിരെ നോർത്ത് ഈസ്റ്റ് തകർപ്പൻ പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ ഒന്നിനെതിരെ പതിനൊന്നു ഗോളുകൾ ആണ് നോർത്ത് ഈസ്റ്റ് നേടിയത്.
ജ്യാനിന്റെ പ്രകടനമാണ് നോർത്ത് ഈസ്റ്റിന് തകർപ്പൻ ജയം സമ്മാനിച്ചത്. നാല് ഗോളുകൾ ആണ് താരം നേടിയത്. നിഖില്‍ ഖദം, മാര്‍ട്ടിന്‍ മാക്‌സിമില്ലിയാനോ, റുബേര്‍ട്ട്, ലാലങ്മാവിയ,പുയറ്റെ, പന എന്നിവരാണ് നോർത്ത് ഈസ്റ്റിന് വേണ്ടി ഗോളുകൾ നേടിയവർ. ആദ്യ പകുതിയിൽ തന്നെ ജ്യാനി നാല് ഗോളുകളും നേടി.






































