ഇംഗ്ലണ്ട് ന്യൂസിലൻഡ് ആദ്യ ടെസ്റ്റ്: ഇംഗ്ലണ്ട് 353ന് ഓൾഔട്ട്
ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്നലെ തുടക്കമായി.ബേ ഓവലിൽ ആണ് ആദ്യ ടെസ്റ്റ് മൽസരം നടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഇന്നിങ്ങ്‌സ് 353 റൺസിൽ അവസാനിച്ചു. ബെൻ സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിങ്ങ് ആണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ന്യൂസിലൻഡ് ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ വിക്കറ്റ് പോകാതെ 18 റൺസ് നേടിയിട്ടുണ്ട്. ആറ് റൺസുമായി ജീത് റാവലും, 8 റൺസുമായി ടോം ലാതവുമാണ് ക്രീസിൽ.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബാറ്റിങ്ങ് ആണ് ഇംഗ്ലണ്ട് ഓപ്പണർമാർ നടത്തിയത്. 52ന് ഒന്നാം വിക്കറ്റ് നഷ്ട്ടമായതിന് ശേഷം റോറിയും(52), ജോയും(74) മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. അതിന് ശേഷം രണ്ട് വിക്കറ്റുകൾ പെട്ടെന്ന് വീണത് ഇംഗ്ലണ്ടിന് വിനയായി. പിന്നീടെത്തിയ ബെൻ സ്റ്റോക്സ് തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. താരം 91 റൺസ് എടുത്ത് പുറത്തായി.241/4 മികച്ച ഫോമിലായിരുന്നു ഇംഗ്ലണ്ടിന് ബെൻ സ്റ്റോക്സ് പുറത്തായതിന് ഷെവശം കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജോസ് ബട്ലർ 43 റൺസ് നേടി. നാല് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് ഇംഗ്ലണ്ടിനെ തകർത്തത്.
ആഷസിന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്. ടി20 പരമ്പര ഇംഗ്ലണ്ട് നേടിയിരുന്നു.ഐസിസി ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ന്യൂസിലൻഡ് 60 പോയിന്റുമായി രണ്ടാം സ്ഥാനാഥാണ് ഉള്ളത്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.






































