Cricket Top News

പാകിസ്ഥാൻ ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റ്: പാകിസ്ഥാൻ 240ന് ഓൾഔട്ട്

November 22, 2019

author:

പാകിസ്ഥാൻ ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റ്: പാകിസ്ഥാൻ 240ന് ഓൾഔട്ട്

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നലെ തുടക്കമായി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പാകിസ്ഥാൻറെ ആദ്യ മത്സരത്തിനാണ് ഇന്നലെ തുടക്കമായത്. പാകിസ്ഥാൻറെ ആദ്യ ഇന്നിങ്ങ്‌സ്  240 റൺസിൽ അവസാനിച്ചു. ഒന്നാം വിക്കറ്റിൽ മികച്ച തുടക്കം തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ല. 76 റണ്‍സെടുത്ത ആസാദ് ഷെഫീഖാണ് പാകിസ്ഥാനെ കരകയറ്റിയത്‌. രണ്ടാം ദിവസമായ ഇന്ന് ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 67-0 എന്ന നിലയിലാണ്. വാർണറും(38), ജോ ബേൺസും(22) ആണ് ക്രീസിൽ.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാകിസ്ഥാൻ മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 75 റൺസ് ആണ് പാകിസ്ഥാൻ നേടിയത്. പിന്നീട് വന്ന ബാറ്റസ്മാൻമാർ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി.  143-6 എന്ന സ്‌കോറിൽ പതറിയ പാകിസ്ഥാനെ ആസാദ് ഷെഫീഖ് ആണ് കരകയറ്റിയത്‌. ഏഴാം വിക്കറ്റിൽ ആസാദും, യാസിറും ചേർന്ന് 84 റൺസ് നേടി. ഇതിലൂടെയാണ് പാകിസ്ഥാൻ 200 കടന്നത്. മിച്ചെല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേടിയപ്പോൾ, പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടി.

Leave a comment