Foot Ball Top News

താരങ്ങളുടെ പരിക്ക് ലിവർപൂളിന് തിരിച്ചടിയാകുന്നു

November 21, 2019

author:

താരങ്ങളുടെ പരിക്ക് ലിവർപൂളിന് തിരിച്ചടിയാകുന്നു

ഈ സീസണിൽ ലിവർപൂളിനെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് താരങ്ങളുടെ പരിക്ക്.  പ്രധാന താരങ്ങൾ പരിക്ക് പറ്റിയത് വലിയ തിരിച്ചടിയാണ് ടീമിന് നൽകുന്നത്. പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനമാണ് ലിവർപൂൾ നടത്തുന്നത്. എന്നാൽ സൂപ്പർ താരങ്ങളായ  മുഹമ്മദ് സലെയും റൊബേര്‍ട്‌സും പരിക്കേറ്റ് വിശ്രമത്തിലാണ്. പരിക്ക് ഭേദമായെങ്കിലും താരങ്ങൾ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്നത് ലിവർപൂളിന് വലിയ തലവേദനയാണ് ഉണ്ടാക്കുനന്ത്.  ആങ്ക്വിള്‍ ഇഞ്ചുറിയാണ് രണ്ട് പേർക്കും.അതിനാൽ പൂർണമായി ഭേദമാകാതെ മത്സരത്തിൽ ഇറങ്ങാൻ സാധിക്കില്ല.

ഈജിപ്റ്റിനെതിരെയുള്ള മൽസരത്തിൽ മുഹമ്മദ് സലെയ്ക്ക് കളിക്കാൻ കഴിഞ്ഞില്ല.ക്രിസ്റ്റല്‍ പാലസിനെതിരെ 23ന് ആണ് ലിവർപൂളിന്റെ അടുത്ത മത്സരം. ഈ പ്രീമിയർ ലീഗിൽ 12 കളികളിൽ നിന്ന് 34 പോയിന്റുമായി ലിവർ പൂള് ഒന്നാം സ്ഥാനത്താണ് ഉള്ളത്. അവർ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. 12 കാലികളിൽ നിന്ന് 11 കളികളും അവർ ജയിച്ചു. ഒരു മത്സരം സമനിലയിൽ അവസാനിച്ചതൊഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളിലും ലിവർപൂൾ തകർപ്പൻ പ്രകടനമാണ് നടത്തിയത്.

Leave a comment