ഇംഗ്ലണ്ട് ന്യൂസിലൻഡ് ആദ്യ ടെസ്റ്റ്: ഇംഗ്ളണ്ടിന് ബാറ്റിങ്ങ്
ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമായി.ബേ ഓവലിൽ ആണ് ആദ്യ ടെസ്റ്റ് മൽസരം നടക്കുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 112/1 എന്ന നിലയിലാണ്. റോറിയും(51), ജോയും(35) ആണ് ക്രീസിൽ. 22 റൺസ് എടുത്ത ഡൊമനിക്കിന്റെ വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് നഷ്ടമായത്. നല്ല തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 52 റൺസ് അവർ നേടി. ഡൊമനിക്കിനെ കോളിൻ ഡി ഗ്രാൻഡ്ഹോം ആണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ റോറിയും, ജോയും മികച്ച ബാറ്റിങ്ങ് ആണ് നടത്തുന്നത്.
ആഷസിന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് മത്സരമാണ് നാളെ നടക്കുന്നത്. ടി20 പരമ്പര ഇംഗ്ലണ്ട് നേടിയിരുന്നു.ഐസിസി ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ന്യൂസിലൻഡ് 60 പോയിന്റുമായി രണ്ടാം സ്ഥാനാഥാണ് ഉള്ളത്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്ഗൂസണ് എന്നിവർ ഉള്ള ന്യൂസിലൻഡ് ടീം അതിശക്തമാണ്. നവംബർ 21 മുതൽ 25 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബർ 29ന് ആരംഭിക്കും.






































