ടി20 മത്സരങ്ങളിൽ അശ്വിന് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളായ അശ്വിനെ ലിമിറ്റഡ് ഓവര്‍ ടീമില്‍ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് പറഞ്ഞു. ടെസ്റ്റിൽ മികച്ച പ്രകടനം ആണ് താരം നടത്തിയത്. എന്നാൽ ഏകദിന ടീമിലും, ടി20 ടീമിലും അശ്വിന് അവസരം കൊടുക്കുന്നില്ലെന്ന് താരം പറഞ്ഞു. രണ്ട് വർഷങ്ങൾക്ക് മുമ്പ് ആണ് താരം അവസാനമായി ഏകദിനത്തിലും, ടി20യിലും കളിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണെങ്കിലും ടി20 മത്സരങ്ങളിൽ താരത്തെ കളിപ്പിക്കണമെന്നാണ് ഹർഭജൻ പറഞ്ഞത്. വാഷിങ്ടണ്‍ സുന്ദര്‍ ടി20യിൽ ചെയ്യുന്ന കാര്യങ്ങൾ അശ്വിനും സാധിക്കുമെന്ന് ഹർഭജൻ പറഞ്ഞു. 2017 ജൂലൈയിലാണ് അശ്വിൻ അവസാനമായി ലിമിറ്റഡ് ഓവർ മൽസരം കളിച്ചത്.






































