Foot Ball Top News

യൂറോ കപ്പ് യോഗ്യത സ്വന്തമാക്കി വെയ്ല്‍സ്

November 21, 2019

author:

യൂറോ കപ്പ് യോഗ്യത സ്വന്തമാക്കി വെയ്ല്‍സ്

യൂറോ കപ്പ് യോഗ്യതയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹംഗറിയെ തോൽപ്പിച്ച് വെയ്ല്‍സ് യൂറോ കപ്പ് യോഗ്യത നേടി.വെയിൽസിൻറെ യോഗ്യത റൗണ്ടിലെ അവസാനമത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് വെയ്ല്‍സ്  വിജയിച്ചത്. ആരോണ്‍ റംസിയാണ് കളിയിലെ താരം. വെയ്ല്‍സിന് വേണ്ടി രണ്ട് ഗോളുകളും നേടിയത് ആരോൺ ആണ്. 15, 47 എന്നീ മിനിറ്റുകളിലാണ് റാംസി ഗോളുകൾ നേടിയത്.

ഹംഗറിയാണ് മൽസരത്തിൽ റംസിയെക്കാൾ മികച്ച പ്രകടനം നടത്തിയത്. നല്ല പാസുകളും, മികച്ച ടൈമിങ്ങുമായി അവർ ഗ്രൗണ്ടിൽ നിറഞ്ഞു നിന്നു. കൂടുതൽ സമയവും അവരുടെ കയ്യിൽ ആയിരുന്നു പന്ത്. എന്നാൽ ഗോൾ നേടാൻ അവർക്ക് കഴിഞ്ഞില്ല.  ഇതോടെ ഗ്രൂപ്പ് ഇയിൽ എട്ട് കളികളിൽ നിന്ന് 14 പോയിന്റുമായി വെയിൽസ് രണ്ടാം സ്ഥത്തെത്തി. ഈ സീസണിൽ മികച്ച പ്രകടനമാണ് വെയിൽസ് നടത്തിയത്. ക്രൊയേഷ്യയാണ് ഗ്രുപ്പിൽ ഒന്നാമത്.

Leave a comment