Badminton Top News

കൊറിയ മാസറ്റേഴ്‌സ്: ശ്രീകാന്തിന് ജയം

November 21, 2019

author:

കൊറിയ മാസറ്റേഴ്‌സ്: ശ്രീകാന്തിന് ജയം

കൊറിയ മാസറ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിൾസിൽ ഇന്നലെ നടന്ന മത്സരത്തിൽ ജയത്തോടെ ഇന്ത്യൻ താരം ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഹോങ്കോങ്ങിന്റെ വോങ് വിങ് കി വിന്‍സെന്റിനെയാണ് ശ്രീകാന്ത് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ശ്രീകാന്ത് വിജയിച്ചത്.  രണ്ട് ഗെയിമിലും വോങ് വിങ്നല്ല മത്സരമാണ് നടത്തിയത്. എന്നാൽ മികച്ച ഫോമിലായിരുന്നു ശ്രീകാന്തിനെ തോൽപ്പിക്കാൻ  സാധിച്ചില്ല.

ഹോങ്കോംഗ് ഓപ്പണിൽ സെമിഫൈനൽ വരെയെത്തിയ താരമാണ് ശ്രീകാന്ത്. ബാക്കി എല്ലാ ഇന്ത്യൻ താരങ്ങളും പുറത്തായപ്പോൾ തകർപ്പൻ പ്രകടനത്തിലൂടെയാണ് താരം സെമിയിൽ എത്തിയത്.  രണ്ടാം റൗണ്ടിൽ ജപ്പാന്റെ കെന്റ സുനേയമയാണ് ശ്രീകാന്തിന്റെ മത്സരം.

Leave a comment