റയല്‍ മാഡ്രിഡിനെതിരെയുള്ള മൽസരത്തിൽ നെയ്മർ കളിക്കും
പരിക്കിൻറെ പിടിയിൽ നിന്ന് മോചിതനായി നെയ്മർ തിരിച്ചെത്തുന്നു. ഒരു മാസത്തോളം പരിക്കിന്റെ പിടിയിലായിരുന്നു താരം പിഎസ്ജിക്കായി വീണ്ടും കളത്തിറങ്ങാൻ പോവുകയാണ്. കോപ്പ അമേരിക്കയ്ക്ക് മുൻപ് തന്നെ പരിക്കിന്റെ പിടിയിലായ താരം പിന്നീട് മടങ്ങിയെത്തിയെങ്കിലും പരിക്ക് വീടിനും വില്ലനായി എത്തുകയായിരുന്നു.
എസ് ജിയുടെ ഫസ്റ്റ് ടീമിനൊപ്പംനെയ്മർ ഇപ്പോൾ പരിശീലനം നടത്തി വരുകയാണ്. താരം വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ട് . ലില്ലയാണ് പിഎസ്ജിയുടെ എതിരാളി. ഇതിൽ സബ് ആയിട്ടാകും നെയ്മർ എത്തുക. അതിന് ശേഷം റയല്‍ മാഡ്രിഡിന് എതിരെയുള്ള നിർണായകമായ മത്സരത്തിൽ നെയ്മർ കളിക്കും. നെയ്മർ കൂടി ടീമിൽ ഏതുനാണത്തോടെ പിഎസ്ജി ശക്തമാകും.






































