32 റണ്‍സ് അകലെ കോഹിലിയെയും കാത്ത് ഒരു റെക്കോഡ്
നവംബർ 22ന് ആരംഭിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റിൽ കൊഹ്ലിയെ കാത്തിരിക്കുന്നത് ഒരു റെക്കോഡ് ആണ്. ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ കോഹിലി 32 റൺസ് കൂടി നേടിയാൽ നായകനെന്ന നിലയില്‍ ടെസ്റ്റിൽ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റൻ എന്ന റെക്കോഡ് സ്വന്തമാക്കാൻ കഴിയും. വൻ വരവേൽപ്പാണ് ഇന്ത്യയിൽ ഡേ നൈറ്റ് ടെസ്റ്റിന് ലഭിച്ചിരിക്കുന്നത്. കോഹ്ലിയുടെ റെക്കോഡ് കൂടിയാകുമ്പോൾ ആരാധകർക്ക് ഏറെ സന്തോഷമാകും.
ലോക ക്രിക്കറ്റിൽ ഈ റെക്കോഡ് ഇതുവരെ അഞ്ച് നായകന്മാരാണ് സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റീഫന്‍ ഫ്ളെമിംഗ്, ലോയിഡ്, റിക്കി പോണ്ടിങ്, സ്റ്റീവ് സ്മിത്, അലന് ബോര്‍ഡര്‍ എന്നിവരാണ് ആ അഞ്ച് പേര്. ഈ നിരയിലേക്കാണ് ഇന്ത്യൻ നായകൻ എത്താൻ പോകുന്നത്. നവംബർ 22 മുതൽ 26 വരെയാണ് രണ്ടാം ടെസ്റ്റ് നടക്കുക. ബംഗ്ലാദേശ് പ്രസിഡന്റ് ഷേഖ് ഹസീന, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര മന്ത്രി അമിത് ഷാ എന്നിവർ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മൽസരം കാണാൻ എത്തുമെന്നാണ് റിപ്പോർട്ട്.






































