ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ടി20 നാളെ
ഗയാന: ഏകദിന പരമ്പരയ്ക്ക് ശേഷം ആരംഭിച്ച ഇന്ത്യ വെസ്റ്റ് ഇൻഡീസ് വനിത ടി20 മത്സരത്തിലെ അഞ്ചാമത്തേയും അവസത്തേതുമായ ടി20 മത്സരം നാളെ നടക്കും. നവംബർ 21ന് ഇന്ത്യൻ സമയം പുലർച്ചെ 3:30ന് ആണ് മത്സരം ആരംഭിക്കുന്നത്. നാല് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന പരമ്പരയും ഇന്ത്യ വിജയിച്ചിരുന്നു. നലറ്റിഹ് അവസാന മൽസരത്തിൽ വിജയിച്ച് നാണക്കേടൊഴിവാക്കാൻ ആകും വിൻഡീസ് ശ്രമിക്കുരുക്. അഞ്ചാം മത്സരവും ജയിച്ച് പാരമ്പര തൂത്തുവരാനാകും ഇന്ത്യ ശ്രമിക്കുക.
നാലാം മത്സരം മഴ മൂലം ഒൻപത് ഓവറാക്കിയിരുന്നു. ഇന്ത്യൻ ബൗളർമാരുടെ മികവിലാണ് നാലാം മൽസരം വിജയിച്ചത്.നാലാം ടി20യിൽ ഇറങ്ങിയ ടീം തന്നെയാകും അഞ്ചാം ടി20യിലും ഇറങ്ങുക. തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ വനിതകൾ ഈ പരമ്പരയിൽ ഉടനീളം കാഴ്ചവെച്ചത്.
ഇന്ത്യൻ ടീം: ഷഫാലി വർമ്മ, ജെമിമ റോഡ്രിഗസ്, വേദ കൃഷ്ണമൂർത്തി, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ്മ, പൂജ വസ്‌ത്രകർ, ഹാർലീൻ ഡിയോൾ, തനിയ ഭാട്ടിയ, അനുജ പാട്ടീൽ, രാധ യാദവ്, മാൻസി ജോഷി, സ്മൃതി പോണ്ടൻ.






































