63ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള : പാലക്കാടിന് കിരീടം
കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്നലെ അവസാനമായി. സ്‌കൂള്‍ തലത്തില്‍ മാര്‍ബേസിലും ജില്ലകളില്‍ പാലക്കാടും ഓവറോള്‍ കിരീടം നേടി. 18 സ്വര്‍ണവും, 26 വെള്ളിയും, 16 വെങ്കലവും നേടി 201.33 പോയന്റുമായാണ് പാലക്കാട് ജില്ല കിരീടം സ്വന്തമാക്കിയത്. പാലക്കാടും എറണാകുളവും തമ്മിലായിരുന്നു ഒന്നാം സ്ഥാനത്തിനായിട്ടുള്ള മത്സരം നടന്നത്. ആദ്യ ദിനം പാലക്കാട് ഒന്നാമതെത്തിയപ്പോൾ രണ്ടാം ദിനം ഒരു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. എന്നാൽ ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയതോടെയാണ് പാലകക്ഡ് ഒന്നാമതെത്തിയത്. എറണാകുളം രണ്ടാം സ്ഥാനവും, കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.
1 സ്വര്‍ണം, 14 വെള്ളിയും 11 വെങ്കലവുമാണ് എറണാകുളം നേടിയത്. മൂന്നാം സ്ഥാനത്തെത്തിയ കോഴിക്കോട് 14 സ്വര്‍ണം, 7 വെള്ളി, 18 വെങ്കലുവുമാണ് നേടിയത്. സ്‌കൂൾ തലത്തിൽ 62.33 പോയിന്റോടെയാണ് മാര്‍ ബേസില്‍ കോതമംഗലം കിരീടം സ്വന്തമാക്കി. എട്ട് സ്വര്‍ണം ആറ് വെള്ളിയും ആറ് വെങ്കലവുമാണ് അവർ നേടിയത്.






































