സൗത്ത് കൊറിയക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം
കോപ്പ അമേരിക്ക മത്സരങ്ങൾക്ക് ശേഷം ബ്രസീലിന് ആദ്യ ജയം. ഇന്നലെ കൊറിയക്കെതിരെ നടന്ന മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീൽ ജയിച്ചത്. അർജന്റീനയ്ക്കെതിരെ സൗഹൃദ മത്സരത്തിൽ തോറ്റതിന് ശേഷം നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്രസീൽ നടത്തിയത്. പക്യേറ്റ,കുട്ടീഞ്ഞോ,ഡാനിയേലോ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ ആണ് പിറന്നത്.
മത്സരം തുടങ്ങി ഒൻപതാം മിനിറ്റിൽ പക്യേറ്റ ആദ്യ ഗോൾ നേടി. പിന്നീട് മുപ്പത്തിയാറാം മിനിറ്റിൽ കുട്ടീഞ്ഞോയുടെ കിടിലൻ ഫ്രീകിക്ക് ഗോളില്‍ ബ്രസീൽ 2-0 ലീഡ് നേടി. രണ്ടാം പകുതിയിൽ അറുപതാം മിനിറ്റിൽ ഡാനിയേലോ മൂന്നാം ഗോളും നേടി. കൊറിയൻ താരങ്ങൾ മിൿച പ്രകടനമാണ് നടത്തിയത്. എന്നാൽ ഗോൾ നേടുന്നതിൽ അവർ പരാജയപ്പെട്ടു.






































