ഫിഫ ലോകകപ്പ് യോഗ്യത: ഇന്ത്യയുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
മസ്കറ്റ്: ഫിഫ ലോകകപ്പ് യോഗ്യത എവെ മൽസരത്തിൽ ഇന്ത്യ ഇന്ന് ഓമനേ നേരിടും. ഇന്നത്തെ മത്സരത്തിനുള്ള സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. അനസ് ഇന്ന് ടീമിൽ ഇല്ല. ആദ്യ ഇലവനിൽ ആദിൽ ഖാൻ, മൻവീർ സിംഗ് എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. സബ്സ്റ്റിട്യൂട്ടിൽ ആണ് ഇന്ന് അനസ് ഉള്ളത്.ഇതുവരെ ഒരു മത്സരത്തിലും ഇന്ത്യക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു തോൽവിയും മൂന്ന് സമനിലയുമാണ് ഇന്ത്യക്കുള്ളത്.നാളെ ഇന്ത്യൻ സമയം രാത്രി 8:30ന് ആണ് മൽസരം നടക്കുക.
മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം. നവംബർ 14ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് സമനില വഴങ്ങിയതോടെ ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യത വിരളമായി. .ആദ്യ മത്സരത്തിൽ ഒമാനോട് തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ ശക്തരായ ഖത്തറിനെ സമനിലയിൽ ഒതുക്കി, മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനോടും സമനില വഴങ്ങി.നാളെ നടക്കുന്ന മത്സരത്തിൽ ഇന്ത്യയേക്കാൾ ശക്തമായ ടീമാണ് ഒമാൻ. അവർ ഗ്രുപ്പിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ആദ്യ മത്സരത്തിൽ ഓമനോട് ഇന്ത്യ തോറ്റിരുന്നു.
ഇന്ത്യൻ ടീം: ഗുർപ്രീത്, ഭെകെ, നിഷു, ആദിൽ, ആഷിക്, പ്രണെയ്, ബ്രാൻഡൻ, ഫാറൂഖ്, മൻവീർ, ഉഡന്ത, ഛെതർ.






































