വമ്പൻ ജയവുമായി സ്പെയിന് യൂറോ കപ്പ് യോഗ്യതാ റൗണ്ട് അവസാനിപ്പിച്ചു
യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ സ്പെയിനിൻറെ അവസാന മൽസരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് അവർ റൊമാനിയയെ തോൽപ്പിച്ചു. തുടക്കം മുതൽ അക്രമിച്ച് കളിച്ച സ്പെയിൻ മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് നേടിയത്. സ്പെയിനിന്റെ ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. ജയത്തോടെ ജയപ് എഫിൽ ഒന്നാം സ്ഥാനത്തോടെ അവർ യോഗ്യത മത്സരങ്ങൾ അവസാനിപ്പിച്ചു.
മൊറേനൊ, റുയിസ്, ഒയര്‍സബാല്‍ എന്നിവരാണ് സ്പെയിനിന് വേണ്ടി ഗോളുകൾ നേടിയത്. മൊറേനൊ രണ്ട് ഗോളുകൾ നേടി. കളിച്ച മൂന്ന് മത്സരങ്ങളിലും മൊറേനൊ ഗോളുകൾ നേടി. മൂന്ന് ഗോളുകളും, മൂന്ന് അസിസ്റ്റുമാണ് താരം ഇതുവരെ നേടിയത്. പത്ത് കളികളിൽ നിന്ന് സ്പെയിൻ 31 ഗോളുകളാണ് നേടിയത്. പത്ത് കളികളിൽ നിന്ന് എട്ട് ജയവും, രണ്ട് സമനിലയും ഉൾപ്പടെ 26 പോയിന്റ് ആണ് സ്പെയിനിന് ഉള്ളത്.






































