വീണ്ടും മിശിഹ: രണ്ടാം സൗഹൃദ മൽസരം സമനിലയിൽ
ടെല്‍ അവിവ്: അര്‍ജന്റീന യുറുഗ്വാ സൗഹൃദ മൽസരം സമനിലയിൽ അവസാനിച്ചു.ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ഇസ്രായേലിലെ ബ്ലൂം ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ മെസ്സി നേടിയ ഗോളിലൂടെയാണ് അർജന്റീന സമനില നേടിയത്. ശക്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. ഗ്രൗണ്ടിൽ കൂടുതൽ സമയവും പന്ത് അർജന്റീനയുടെ കൈകളിൽ ആയിരുന്നു.
അർജന്റീനയുടെ സെര്‍ജിയോ അഗ്യൂറോ ഇന്നലെ കളിച്ചിരുന്നു. ആദ്യ ഗോൾ നേടിയത് ഉറുഗ്വേ ആയിരുന്നു. ആദ്യ പകുതിയിൽ 34ആം മിനുറ്റില്‍ കവാനി ആയിരുന്നു ഗോൾ നേടിയത്. ഒന്നാം പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വേ ആയിരുന്നു മുന്നിൽ. രണ്ടാം പകുതിയിൽ ആദ്യ ഗോൾ അർജന്റീന നേടി. അഗ്വേറോയിലൂടെ അറുപത്തിമൂന്നാം മിനിറ്റിൽ അർജന്റീന സമനില ഗോൾ നേടി. എന്നാൽ ഈ ലീഡ് അധികനേരം നിലനിർത്താൻ അർജന്റീനക്കായില്ല. ഉറുഗ്വേ സുവാരസിലൂടെ അറുപടർത്തിയെട്ടാം മിനിറ്റിൽ അവർ ലീഡ് ഉയർത്തി. പിന്നീട രണ്ടാം ഗോളിനായി അർജന്റീന കിണഞ്ഞ് പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല. പിന്നീട് 92ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ അവർ രണ്ടാം ഗോൾ നേടുകയായിരിന്നു. ആദ്യ മത്സരത്തിലും ബ്രസീലിനെതിരെയും പെനാൽറ്റിയിലൂടെയാണ് ജയിച്ചത്. മെസ്സിയാണ് പെനാൽറ്റിയിലൂടെ സമനില ഗോൾ നേടിയത്. 1930 ൽ നടന്ന ആദ്യത്തെ ഫിഫ ലോകകപ്പ് ഫൈനലിൽ മത്സരിച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള 198 മത് മത്സരമായിരുന്നു ഇത്.






































