Cricket Top News

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരങ്ങൾക്ക് ഡിസംബർ ആറിന് തുടക്കമാകും

November 19, 2019

author:

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരങ്ങൾക്ക് ഡിസംബർ ആറിന് തുടക്കമാകും

വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിന് ഡിസംബർ ആറിന് തുടക്കമാകും.മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ഇതിൽ രണ്ടാം ടി20 തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആണ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്. ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ ഇൻഡ്യക്കായിരുന്നു വിജയം.

രണ്ടാം ടി20 ഡിസംബർ എട്ടിന് വൈകിട്ട് ഏഴ് മണിക്കാണ് ആരംഭിക്കുന്നത്. ഡിസംബർ ആറ് മുതൽ 22 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. പൊള്ളാർഡ് നായകനായി എത്തിയതിന് ശേഷം വിൻഡീസ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന മത്സരം ജയിച്ചിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം അവർ ഒരു പരമ്പര ജയിക്കുകയും ചെയ്തു. എന്നാൽ ടി20 മത്സരങ്ങളിൽ ഈ ജയം തുടരാൻ ആയില്ല. 2-1ന് അഫ്ഗാൻ ടി20 പരമ്പര സ്വന്തമാക്കിയിരുന്നു.

Leave a comment