ഗാംഗുലി,ദ്രാവിഡ്, ലക്ഷ്മണിനില്ലാത്ത എന്തവകാശമാണ് ധോണിക്ക് ?
നമ്മൾ ഒന്നടങ്കം, അംഗീകരിക്കുന്ന ഏക കാര്യം ധോണിയുടെ റിട്ടയർമെന്റ് അയാൾ തന്നെ തീരുമാനിക്കട്ടെ എന്നതാണ് . മുഖ്യധാരയിൽ ഇത് തന്നെ പ്രഖ്യാപിച്ചു കൊണ്ട് വന്നത് സാക്ഷാൽ ബിസിസിഐ പ്രസിഡന്റ് ഗാംഗുലി.ഇതേ അഭിപ്രായം പറഞ്ഞു കൊണ്ട് പുതുതും പഴയതുമായ “താരസിംഹങ്ങളും” കൂടി ആയപ്പോൾ സംഗതി ക്ലീൻ. മഹേന്ദ്ര സിംഗ് ധോണി അത് അർഹിക്കുന്നു . രാജ്യം മുഴുവൻ അതേറ്റു പാടുന്നു .
ഒന്ന് ചോദിക്കട്ടെ? ഒരു ക്രിക്കറ്റർ. അത് ആരായിരുന്നാലും, തനറെ റിട്ടയർമെന്റ് സ്വയം തീരുമാനിക്കാൻ അവകാശമുണ്ടോ? തുടക്കം തീരുമാനിക്കാത്തവർക് ഒടുക്കം തീരുമാക്കിക്കാൻ എന്തവകാശം ?
സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിന്റെ അവസാന നാളുകളിലേക്ക് നോക്കാം. സച്ചിൻ റിട്ടയർ ചെയ്യത്തിനെ വിമർശിച്ചു ഒരു പാട് ചോദ്യങ്ങൾ ഉയർന്നിരുന്നു.. സച്ചിനെ പുറത്തിരുത്താൻ ധൈര്യം കാണിക്കാത്ത സെക്ടർമാർക് ഒരു പാട് പഴിയും കേൾക്കേണ്ടി വന്നു. ഇത് കഥയല്ല സത്യമാണ്. സച്ചിൻ ഫാൻസിനു ഓർക്കാൻ വല്യ പാട് കാണില്ല.അന്ന് പറഞ്ഞു കേട്ട ഒരു കാര്യം ഇതാണ് “no player ഈസ് bigger than the game “.
സച്ചിന്റെ കാര്യത്തിൽ നാണം കേട്ടെങ്കിലും സെലക്ടർമാർ ദ്രാവിഡ് , ലക്ഷ്മൺ , ഗാംഗുലി എന്നിവരെ പുറത്താക്കാൻ “ധൃതി ” കാണിച്ചുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഗാംഗുലിയോട് 2008 ഇന്ത്യ ഓസ്ട്രേലിയ സീരീസ് കഴിഞ്ഞപ്പോൾ നിർബന്ധിത വിരമിക്കൽ നടത്തുവാൻ പറഞ്ഞെന്നാണ് പിന്നാമ്പുറ കഥ. ദ്രാവിഡിനെ ടീമിൽ നിന്ന് തഴഞ്ഞത് രണ്ടുതവണയാണ്. ലക്ഷ്മണും അത്ര സുഖകരമല്ലാത്ത രീതിയിൽ ആണ് 2012il വിരമിക്കുന്നത് .
അപ്പൊൾ പിന്നെ ധോണി എന്തധികാരത്തിൽ ആണ് ഈ വിരമിക്കൽ പ്രഹസനം ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നത്?2012 ഇൽ ശ്രീലങ്ക സീരീസ് സ്കിപ് ചെയ്ത സച്ചിൻ ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു . അതെ, ധോണി ഒരു ഇതിഹാസ താരമാണ് . ലക്ഷ്മണും ദ്രാവിഡും ഇതിഹാസങ്ങളായിരുന്നു .
ധോണി ഒരു മികച്ച ക്യാപ്റ്റൻ ആയിരുന്നു . ഗാംഗുലിയും അങ്ങനെ തന്നെ . ഒരു കളിക്കാരനും കളിക്ക് മുകളിലല്ല. അത് അങ്ങനെ ആവരുത് . വീണ്ടും ചോദിക്കുന്നു . സ്വന്തം തുടക്കം തീരുമിക്കാത്തവ്ർക് ഒടുക്കം തീരുമാനികനാകുമോ?