അടുത്ത സീസൺ ഐപിഎല്ലിലെ നായകനെ പ്രഖ്യാപിച്ച് ഡെല്‍ഹി ക്യാപിറ്റല്‍സ്
പതിമൂന്നാം ഐപിഎൽ സീസണിൽ നിരവധി മാറ്റങ്ങൾ ആണ് വരാനിരിക്കുന്നത്. ഡിസംബർ 19ന് താര ലേലം നടക്കാനിരിക്കെ പല ടീമുകളും അവരുടെ പല തരണങ്ങളെയും ചെയ്യുകയും, ചിലരെ വാങ്ങിക്കുകയും ചെയ്തു. ഇപ്പോൾ ഡൽഹി ക്യാപ്പിറ്റലാസ് അടുത്ത സീസണിലെ ടീമിൻറെ നായകനെ പ്രഖ്യാപിച്ചു. യുവതാരം ശ്രേയസ് അയ്യര്‍ ആണ് ടീമിൻറെ ക്യാപ്റ്റൻ. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാൻ റോയൽസ് താരം രഹാനെയും അടുത്ത സീസൺ മുതൽ ഡൽഹിക്ക് വേണ്ടിയാണ് കളിക്കുന്നത്.
2018 സീസണിൽ പകുതിക്ക് വെച്ചാണ് ശ്രേയസ് അയ്യർ ഡൽഹിയുടെ നായകനായത്. മികച്ച ക്യാപ്റ്റൻസി ആണ് താരം നടത്തിയത്. ഡൽഹിയുടെ ഐ പിഎൽ ചരിത്രത്തിലെ ഏറ്റവും നല്ല സീസൺ ആയിരുന്നു അയ്യർ നായകനായി എത്തിയതിന് ശേഷം.കൂടാതെ അടുത്ത സീസണിലേക്ക് രവിചന്ദ്രന്‍ അശ്വിനെയും ഡൽഹി ടീമിൽ എത്തിച്ചിട്ടുണ്ട്.






































