വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് ജയം
ഗയാന: ഏകദിന പരമ്പരയ്ക്ക് ശേഷം ആരംഭിച്ച ഇന്ത്യ വെസ്റ്റ് ഇൻഡീസ് വനിത ടി20 മത്സരത്തിലെ നാലാം മൽസരത്തിൽ ഇന്ത്യക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ അഞ്ച് റൺസിനാണ് ഇന്ത്യ വിജയിച്ചത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ബൗളർമാരാണ് ഇന്ത്യയെ വിജയിപ്പിച്ചത്. മഴ മൂലം 9 ഓവറാക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് 5 വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുക്കാനേ കഴിഞ്ഞൊള്ളു. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനമാണ് വിൻഡീസിനെ 45 റൺസിൽ ഒതുക്കാൻ കഴിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. 10 റണ്‍സെടുത്ത പൂജ വസ്ത്രാകര്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. കൂറ്റൻ അടിക്ക് ശ്രമിച്ചാണ് ഇന്ത്യൻ താരങ്ങൾ പുറത്തായത്. ഹെയ്ലി മാത്യൂസ് വിൻഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് താളം കണ്ടെത്താനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതും അവർക്ക് തിരിച്ചടിയായി. അനുജ പാട്ടീല്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് സ്വന്തമാക്കി.