അണ്ടര്‍ 17 ലോകകപ്പ്: ബ്രസീലിന് കിരീടം
അണ്ടര്‍ 17 ലോകകപ്പ് ഫൈനൽ മൽസരത്തിൽ ബ്രസീൽ മെക്‌സിക്കോയെ തോൽപ്പിച്ചു,. ജയത്തോടെ ബ്രസീലിൻറെ കൗമാര താരങ്ങൾ കിരീടം സ്വന്തമാക്കി. മെക്‌സിക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. അവസാന നിമിഷം ആഞ്ഞടിച്ചാണ് ബ്രസീൽ കിരീടം സ്വന്തമാക്കി. ഗോൾ രഹിത ഒന്നാംപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മൂന്ന് ഗോളുകളും പിറന്നത്.
മെക്‌സിക്കോ ആണ് ആദ്യ ഗോൾ നേടിയത്. 66-ാം മിനിറ്റില്‍ ബ്രയന്‍ അലോന്‍സോ ആണ് ആദ്യ ഗോൾ നേടിയത്. അതിന് ശേഷം തകർപ്പൻ പ്രകടനം നടത്തിയ ബ്രസീൽ 84-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. പെനാൽറ്റിയിലൂടെയാണ് അവർ ആദ്യ ഗോൾ നേടിയത്. കൈയോ ജോര്‍ജെയാണ് ആദ്യ ഗോൾ നേടിയത്. സമനിലയിലെത്തുമെന്ന് വിചാരിച്ച മൽസരത്തിൽ ഇഞ്ച്വറി ടൈമില്‍ ലസാറോ വിനീഷ്യസിലൂടെ വിജയ ഗോൾ നേടി. ഇത് നാലാം തവണയാണ് ബ്രസീൽ കിരീടം നേടുന്നത്.. സെമിയിൽ ശക്തരായ ഫ്രാൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ ഫൈനലിൽ എത്തിയത്.