എടിപി ഫൈൽ : സ്റ്റെഫാനോസ് സിറ്റ്സിപാസിന് കിരീടം
എടിപി ഫൈനൽ ടെന്നീസ് മൽസരത്തിൽ ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഗ്രീക്ക് സ്റ്റാർ ടെന്നീസ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിന് കിരീടം. ഡൊമിനിക് തീമുമായുള്ള ഒരു ക്ലാസിക് പോരാട്ടത്തിൽ സ്റ്റെഫാനോസ് സിറ്റ്സിപാസ് അവസാന സെറ്റ് നേടി തന്റെ കരിയറിലെ ഏറ്റവും വലിയ കിരീടം സ്വന്തമാക്കി. ഇതോടെ സിറ്റ്സിപാസ് ആദ്യത്തെ ഗ്രീക്ക് എടിപി ഫൈനൽ ചാമ്പ്യനായി.ഇന്ന് ഒ2 അരീനയിൽ സിറ്റ്സിപാസും തീമും തമ്മിൽ ഒരു ത്രില്ലർ മത്സരമാണ് കാഴ്ചവെച്ചത്. രണ്ട് മണിക്കൂറും 35 മിനിറ്റ് എടുത്താണ് മത്സരം അവസാനിച്ചത്. 2001 ൽ ലെറ്റൺ ഹെവിറ്റിനുശേഷം മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി സിറ്റ്സിപാസ് മാറി.
ആറ് തവണ ചാമ്പ്യൻ ആയ റോജർ ഫെഡററെ നേരിട്ടുള്ളസെറ്റുകൾക്ക് തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്.ടൂർണമെന്റിൽ ഇരു കളിക്കാരും മികച്ച സെർവുകളിൽ ആണ് നടത്തിയത്. ആദ്യം പുറകിലായിരുന്നു സിറ്റ്സിപാസ് തകർപ്പൻ പ്രകടനത്തിലൂടെയാണ് വിജയി ആയത്. തീം ആദ്യ മത്സരത്തിൽ രണ്ട് ബ്രേക്ക് പോയിന്റുകൾ നേടിയെങ്കിലും പിന്നീട് 1-2 ന് പിന്നിലായി. നിർണ്ണായക സെറ്റ് ടൈ ബ്രേക്കിൽ സിറ്റ്സിപാസ് 4-2 ലീഡ് നേടിയെങ്കിലും 4/4 എന്ന നിലയിലേക്ക് ഡൊമിനിക് എത്തിച്ചു.എന്നാൽ അടുത്ത പോയിന്റിൽ സിറ്റ്സിപാസ് ശകതമായി തിരിച്ചുവരവ് നടത്തി വിജയം നേടി.ഈ സീസണിലെ സിറ്റ്സിപാസിന്റെ മൂന്നാമത്തെ കിരീടമാണിത്. മിലാനിലെ നെക്സ്റ്റ് ജനറൽ എടിപി ഫൈനലിൽ ചാമ്പ്യനായി കിരീടം ചൂടിയ ഒരു വർഷത്തിന് ശേഷമാണ്ഇപ്പോൾ ഈ കിരീടം നേടുന്നത്.
.