സംസ്ഥാന സ്കൂള്‍ കായികമേള: രണ്ടാം ദിനം എറണാകുളം മുന്നിൽ
കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയിൽ രണ്ടാം ദിവസം ആവാസനയിച്ചപ്പോൾ പാല്കക്ടിനെ പിന്നിലാക്കി എറണാകുളം മുന്നിൽ എത്തി. ഒറ്റ പോയിന്റില്‍ ആണ് എറണാകുളം മുന്നിൽ. പാലക്കാടും, എറണാകുളം തമ്മിലാണ് മത്സരം നടക്കുന്നത്. ഇന്ന് 34 ഫൈനലുകളാണ്നടക്കാറുള്ളത്. സ്‌കൂളുകളുടെ നിരയിൽ കോതമംഗലം മാര്‍ ബേസില്‍ എച്ച്‌എസ്‌എസിനെ പിന്നിലാക്കി പാലക്കാട് കല്ലടി എച്ച്‌എസ് കുമരംപുത്തൂര്‍ ഒന്നാമതെത്തി. അവർക്ക് 28.33 പോയിന്റാണ് ഉള്ളത്.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കാസര്‍കോട് കുട്ടമത്ത് ജിഎച്ച്‌എസ്‌എസിന്റെ കെ സി സെര്‍വാന്‍ പുതിയ മീറ്റ് റെക്കോഡ് നേടി. 14 വര്ഷം പഴക്കമുള്ള റെക്കോഡ് ആണ് ഇന്നലെ തിരുത്തിയത്. ആദ്യദിനം മൂന്ന് മീറ്റ് റെക്കോഡുകൾ ആണ് പിറന്നത്. 18 ഫൈനൽ മത്സരണങ്ങളാണ് ആദ്യ ദിനം നടന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മാതിരപ്പള്ളി എംഎ കോളേജിലെ ജിബിന്‍ തോമസും പുതിയ റെക്കോഡ് നേടി.