Cricket Top News

മൂന്നാം ടി20: വിൻഡീസിനെ തോൽപ്പിച്ച് അഫ്ഗാൻ പരമ്പര സ്വന്തമാക്കി

November 18, 2019

author:

മൂന്നാം ടി20: വിൻഡീസിനെ തോൽപ്പിച്ച് അഫ്ഗാൻ പരമ്പര സ്വന്തമാക്കി

പുതിയ നായകൻ എത്തിയിട്ടും കരകയറാൻ കഴിയാതെ വിൻഡീസ്. വിൻഡീസ് അഫ്ഗാൻ ടി20 പരമ്പരയിലെ മൂന്നാം മൽസരത്തിൽ വിൻഡീസിനെ അഫ്ഗാൻ തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ 29 റൺസിനാണ് അഫ്ഗാൻ വിജയിച്ചത്. അഫ്ഗാൻ ഉയർത്തിയ 157 റൺസ് പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടാനെ കഴിഞ്ഞൊള്ളു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞു.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് വേണ്ടി  റഹ്മനുള്ള ഗര്‍ബാസാണ് മികച്ച ബാറ്റിങ്ങ് നടത്തിയത്.52 പന്തില്‍ 79 റണ്‍സ് ആണ് താരം നേടിയത്. അസ്‌കർ അഫ്ഗാൻ 24 റൺസ് നേടി. മറ്റാർക്കും അഫ്ഗാൻ നിരയിൽ തിളങ്ങാൻ ആയില്ല. വിൻഡീസിന് വേണ്ടി കീമോ പോലും, വില്യംസും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ആദ്യ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. 46 പന്തില്‍ 52 റണ്‍സ് നേടിയ ഷായ് ഹോപ് മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അഫ്ഗാൻ താരം നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റ് നേടി. മൂന്ന് മത്സരങ്ങൾ ഉണ്ടായിരുന്നു ടി20 പരമ്പര 2-1 അഫ്ഗാനിസ്ഥാൻ നേടി.ഏകലദിന പരമ്പര വിൻഡീസ് നേടിയിരുന്നു.

Leave a comment