ലോകത്തെ ഏറ്റവും മികച്ച ബൗളർ മുഹമ്മദ് ഷമിയാണെന്ന് ഡേൽ സ്റ്റെയ്ൻ
ഇന്ത്യ ബംഗ്ലാദേശ് മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഷമിക്ക് അഭിനന്ദനവുമായി നിരവധി താരങ്ങളാണ് എത്തുന്നത്. നിലവിലെ ഫോമിൽ ലോകത്തെ ഏറ്റവും മികച്ച ബൗളർ മുഹമ്മദ് ഷമിയാണെന്നാണ് ദക്ഷിണാഫ്രിക്കൻ പേസർ ഡേൽ സ്റ്റെയ്ൻ പറയുന്നത്. 2019 ലെ ഐസിസി ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരായ ഹോം സീരീസിലും മികച്ച പ്രകടനം കാഴ്ചവെച്ച ഷമി ലോകത്തിലെ മികച്ച പേസറാണെന്ന് ഡേൽ സ്റ്റെയ്ൻ പറഞ്ഞു.
ഇൻഡോറിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഷമി ഏഴ് വിക്കറ്റുകൾ നേടി. ആദ്യ ഇന്നിങ്സിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ 31 റൺസ് വഴങ്ങി നാല് വിക്കറ്റ് ആണ് താരം നേടിയത്. ഈ പ്രകടനത്തോടെ ഷമി ഐസിസി ടെസ്റ്റ് റാങ്കിംഗിൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്ത് എത്തി. . കപിൽ ദേവ് (877), ജസ്പ്രീത് ബുംറ (832) എന്നിവർക്ക് ശേഷം ഇന്ത്യൻ പേസറിന് ലഭിച്ച ഏറ്റവും മികച്ച മൂന്നാമത്തെ മികച്ച പ്രകടനമാണ് ഷാമിയുടേത്. 790 റേറ്റിംഗ് പോയിന്റുകൾ ആണ് ഇപ്പോൾ ഷമിക്കുള്ളത്.






































