ഇന്ത്യയിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റിന്റെ ടിക്കെറ്റുകൾ വിറ്റുതീർന്നു
കൊല്‍ക്കത്ത: ടെസ്റ്റിനെ കൂടുതൽ ആരാധകർ ഉണ്ടാകുനനത്തിന് ഐസിസി നടത്തിയ പുതിയ തന്ത്രമായിരുന്നു ഡേനൈറ്റ് ടെസ്റ്റ്. ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെ ടെസ്റ്റ് നടത്താൻ പോകുന്നത്.ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരമാണ് ഡേനൈറ്റ് ടെസ്റ്റ് ആയി നടത്താൻ പോകുന്നത്. വൻ വരവേൽപ്പാണ് ഇന്ത്യയിൽ ഇതിന് ലഭിച്ചത്. ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിവസത്തെ ടിക്കറ്റുകൾ വിറ്റുപോയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.ഇനി ബാക്കിയുള്ളത് കോംപ്ലിമെന്ററി ടിക്കറ്റുകള്‍ മാത്രമാണെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായി പിങ്ക് ബോൾ ടെസ്റ്റ് നടത്തുന്നത്. ഓൺലൈൻ വിൽപ്പന ആരംഭിച്ചതുമുതൽ ടിക്കറ്റ് ഡിമാൻഡുകൾ വളരെ കൂടുതലാണ്. ബംഗ്ലാദേശ് പ്രസിഡന്റ് ഷേഖ് ഹസീന, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര മന്ത്രി അമിത് ഷാ എന്നിവർ മത്സരം കാണാൻ എത്തുമെന്നാണ് റിപ്പോർട്ട്. നവംബർ 22 മുതൽ 26 വരെയാണ് രണ്ടാം ടെസ്റ്റ് നടക്കുക.