ഓസീസ് പേസര്‍ക്ക് വിലക്കേർപ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ
സിഡ്നി: ഓസ്ട്രേലിയൻ പേസർ ജെയിംസ് പാറ്റിന്‍സണിന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്ക് ഏർപ്പെടുത്തി. എതിർ താരത്തോട് മോശമായി സംസാരിച്ചതിനാണ് താരത്തിന് വിലക്ക് ലഭിച്ചത്. വിലക്ക് ലഭിച്ചതോടെ ഓസ്ട്രേലിയ പാകിസ്ഥാൻ ഒന്നാം ടെസ്റ്റ് മൽസരത്തിൽ താരത്തിന് കളിക്കാൻ സാധിക്കില്ല. ജെയിംസ് പാറ്റിന്‍സണിന് പകരം ആരാണ് പുതിയതായി എത്തുകയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല.നവംബർ 21ന് ആണ് ആദ്യ ടെസ്റ്റ് മൽസരം നടക്കുനാന്ത്.
ഓസ്ട്രേലിയന്‍ ആഭ്യന്തര ലീഗായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയക്കായി കളിക്കവെ ക്വീന്‍സ്ലന്‍ഡ് താരത്തോട് മോശമായി പെരുമാറിയതിനാണ് വിലക്ക് ലഭിച്ചത്. ഇത് മൂന്നാം തവണയാണ് താരം ഇതുപോലെ മോശമായി പെരുമാറുന്നത്. തനിക്ക് തെറ്റ് പറ്റിയെന്നും, അതിൽ ദുഃഖമുണ്ടെന്നും ജെയിംസ് അറിയിച്ചു.ജെയിംസ് പാറ്റിൻസൺ ഉടന്‍ തന്നെ താരത്തോടും അംപയറോടും മാപ്പ് പറഞ്ഞിരുന്നു.