മുഷ്താഖ് അലി ക്രിക്കറ്റ്: കേരളത്തിന് ഒരു റണ്ണിൻറെ അട്ടിമറി ജയം
മുഷ്താഖ് അലി ടി20 മത്സരത്തില്‍ കേരളത്തിന് അട്ടിമറി ജയം. ഇന്ന് നടന്ന മത്സരത്തിൽ ഉത്തർപ്രദേശിനെ ഒരു റണ്ണിന് കേരളം തോൽപ്പിച്ചു. തോൽവിക്ക് സാധ്യത കൂടുതൽ ഉള്ള മത്സരത്തിലാണ് മഴ കേരളത്തിന് രക്ഷയായി എത്തിയത്. ഗ്രുപ്പിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 119 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങുന്നതിന് മുന്നെ മഴ എത്തി. അതോടെ ഉത്തര്‍പ്രദേശിന്റെ വിജയ ലക്ഷ്യം പുനര്‍ നിശ്ചയിച്ചു.എന്നാൽ എന്ന നിലയിൽ ഉത്തർപ്രദേശ് പതറി നിന്ന സമയത്ത് മഴ വീണ്ടും എത്തി. പിന്നീട് മഴനിയമപ്രകാരം കേരളം ഒരു റണ്ണിന് ജയിക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ബാറ്റിങ്ങിൽ തിളങ്ങാനായില്ല. സഞ്ജു സാംസൺ നേടിയ 38 റണ്‍സ് ആണ് കേരളത്തെ 100 കടത്തിയത്. 28 പന്തില്‍ 2 ബൗണ്ടറികളും 3 സിക്സുമാണ് സഞ്ജു പറത്തിയത്. അവസാനഓവറുകളി 8 പന്തില്‍ 17 റണ്‍സ് നേടിയ മിഥുൻ ആണ് കേരളത്തെ 119 റൺസിൽ എത്തിച്ചത്.