രണ്ടാം ടി20യിൽ അഫ്ഗാനിസ്ഥാൻ താരം കരീം ജനാത് വിൻഡീസിനെ തകർത്തു
വെസ്റ്റ് ഇൻഡീസ് അഫ്‌ഗാനിസ്‌സ്ഥൻ രണ്ടാം ടി20യിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ 41 റണ്‍സിനാണ് അവർ വിൻഡീസിനെ തോൽപ്പിച്ചത്. അഫ്ഗാൻ താരം കരീം ജനാത്തിൻറെ തകർപ്പൻ ബൗളിങ്ങ് മികവിലാണ് അഫ്ഗാൻ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 147 റൺസ് പിന്തുടർന്ന വിൻഡീസിന് 106-8 എന്ന നിലയിൽ ഇന്നിങ്ങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു.
ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹസ്രത്തുള്ള സാസൈ (26),കരീം ജനാത് (26) ഗുല്‍ബാദിന്‍ നൈബ്(24) നജീബുള്ള സദ്രാന്‍ (20) എന്നിവരുടെ ബാറ്റിങ്ങ് മികവിൽ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി. വിൻഡീസിന് വേണ്ടി ക്രസ്റ്റിക് വില്യംസ് മൂന്നും കീമോ പോളും ജാസന്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കം മുതൽ വിക്കറ്റുകൾ വീഴാൻ തുടങ്ങി. 24 റൺസ് എടുത്ത രാംദിൻ ആണ് അവരുടെ ടോപ് സ്‌കോറർ. മറ്റാർക്കും ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞില്ല. അഫ്ഗാൻ താരം കരീം ജനാത് അഞ്ച് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് ടി20 മത്സരങ്ങൾ ഉള്ള പരമ്പര ഇപ്പോൾ 1-1 സമനിലയിലാണ് ഉള്ളത്.