ധോണിയെ പിന്നിലാക്കി ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി
ക്യാപ്റ്റൻ എന്ന നിലയിൽ നിരവധി നേട്ടങ്ങളാണ് ഇന്ത്യൻ നായകൻ കോഹിലി നേടുന്നത്. ഇപ്പോൾ ഇതാ മറ്റൊരു നേട്ടം കൂടി താരം സ്വന്തമാക്കി. ഇത്തവണ ധോണിയുടെ റെക്കോഡ് ആണ് താരം അംറികടന്നിരിക്കുന്നത്. ഇന്നലെ ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 130 റണ്‍സിനും തോൽപ്പിച്ചതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇന്നിങ്‌സ് ജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് കൊഹ്‌ലി ഇന്ന് നേടിയത്.
വിരാടിന്റെ നായകത്വത്തില്‍ ഇന്ത്യ 10 ഇന്നിങ്‌സ് വിജയങ്ങളാണ് നേടിയത്. ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ 9 0 ഇന്നിങ്‌സ് വിജയങ്ങളാണ് നേടിയിരുന്നത്. ഈ റെക്കോഡ് ആണ് താരം ഇന്ന് മറികടന്നത്. ഗാംഗുലിയുടെയും, മുഹമ്മദ് അസ്ഹറുദ്ദീന്റെയും റെക്കോഡ് കോഹിലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ വിജയിച്ചതോടെ മറികടന്നിരുന്നു. ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. തുടർച്ചയായ അരാം ടെസ്റ്റ് വിജയമാണ് ഇന്ത്യ ഇന്ന് നേടിയത്.






































