ഇൻഡോർ ടെസ്റ്റ്: ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 130 റൺസിന്റെയും ജയം
ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മൽസരത്തിൽ ഇന്ത്യക്ക് അനായാസ ജയം. ഇന്ത്യൻ പേസർമാരുടെ തകർപ്പൻ ബൗളിങ്ങ് ആണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഇന്നിങ്‌സിനും 130 റൺസിന്റെയും ജയം ആണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സിൽ ബംഗ്ലാദേശിനെ ഇന്ത്യ 213 റൺസിന് ഓൾഔട്ടാക്കി. ഇന്ത്യ നേടിയ 343 റണ്‍സ് ലീഡ് മറികടക്കാൻ പോലും ബംഗ്ലാദേശിന് കഴിഞ്ഞില്ല. മൂന്നാം ദിവസമായ ഇന്ന് ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽപിടിച്ചു നില്ക്കാൻ കഴിയാതെ ബംഗ്ലാദേശ് കൂപ്പുകുത്തുകയായിരുന്നു.ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 493-6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 343 റൺസിന്റെ ലീഡ് ആണ് ഇന്ത്യ നേടിയത്. ഇത് പിന്തുടർന്ന ബംഗ്ലാദേശിന് ബാറ്റിങ്ങ് 213 റൺസിൽ അവസാനിച്ചു. ജയത്തോടെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 1-0 മുന്നിലെത്തി.
64 റൺസ് എടുത്ത മുഷ്ഫിക്കർ റഹീം ആണ് ബംഗ്ലാദേശിന്റെ സ്‌കോർ 200 കടത്തിയത്.ഹസൻ(38), ലിറ്റണ്‍ ദാസ് (35) എന്നിവരും പൊരുതി. മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ഒന്നാം ഇന്നിങ്ങ്സിലേത് പോലെ മുഹമ്മദ് ഷമിയാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. ഷമി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ.അശ്വിൻ മൂന്നും, ഉമേഷ് യാദവ് രണ്ടും വിക്കറ്റ് നേടി. ഇന്ത്യക്ക് വേണ്ടി ഓപ്പണർ മയങ്ക അഗർവാൾ ഇരട്ട ശതകം നേടി. രണ്ടാം തവണയാണ് താരം ഇരട്ട ശതകം നേടുന്നത്.86-1 എന്ന നിലയിൽ ഇന്നലെ ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് 105 റൺസിൽ നഷ്ട്ടമായി. പിന്നീടെത്തിയ കൊഹ്‌ലി റൺസ് ഒന്നും നേടാതെ പുറത്തായി. പിന്നീട് അഗർവാളും, രഹാനെയും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ടാണ് പടുതിയർത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 190 റൺസാണ് നേടിയത്. പിന്നീട് ജഡേജ മികച്ച ബാറ്റിങ്ങ് നടത്തി. 54 റണ്‍സെടുത്ത പൂജാരയെയും അബു ജായെദാണ് പുറത്താക്കിയത്.
ജായെദ് പുറത്താക്കി. അബു ജായെദ് നാല് വിക്കറ്റ് നേടി.നേരത്തെ ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ബംഗ്ലാദേശിന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ രണ്ട് വികെക്ടുകൾ 12 റൺസിൽ അവർക്ക് നഷ്ടമായി. മൊമിനുള്‍ ഹഖ് (37), മുഷ്ഫിഖര്‍ റഹീം (43), ലിറ്റില്‍ദാസ്(21) എന്നിവർ മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി പൊരുതിയത്. ബാക്കി ഉള്ളവരെല്ലാം വന്നത്പോലെ തിരിച്ച് കയറി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, ഇഷാന്ത്ശർമ്മ, ഉമേഷ് യാദവ്, അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.






































