സംസ്ഥാന സ്കൂള്‍ കായികമേള: ആദ്യദിനം പാലക്കാട് മുന്നിൽ
കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്നലെ കണ്ണൂരിൽ തുടക്കമായി. ഒന്നാം ദിനം 35 പോയിന്റുമായി പാലക്കാട് ആണ് ഒന്നാമത്. എറണാകുളവും, കോഴിക്കോടുമാണ് രണ്ടും, മൂന്നും സ്ഥാനത്ത്. ആദ്യദിനം മൂന്ന് മീറ്റ് റെക്കോഡുകൾ ആണ് പിറന്നത്. 18 ഫൈനൽ മത്സരണങ്ങളാണ് ആദ്യ ദിനം നടന്നത്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളാണ് സ്‌കൂളുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അവർക്ക് 12 പോയിന്റ് ആണ് ഉള്ളത്.
സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ സ്വര്‍ണം നേടിയ ആന്‍സി സോജനും (6.24 മീറ്റര്‍) വെളളി നേടിയ പ്രഭാവതിയും(6.05 മീറ്റര്‍) പുതിയ മീറ്റ് റെക്കോര്‍ഡിട്ടു. സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപിൽ 7.59 മീറ്റര്‍ ചാടിയ പനമ്ബിളളി നഗറിലെ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ജോസഫ് ടി ജെ ആണ് റെക്കോഡ് നേടിയത്. മേളയിൽ ആദ്യ സ്വർണം എറണാകുളത്തിന്.സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് എറണാകുളം സ്വർണം നേടിയത്. എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ബേസിലിന്‍റെ അമിത് എന്‍.വിയാണ് ആദ്യ സ്വർണം നേടിയത്. പെൺകുട്ടികളുടെ ഇതേയിനത്തിൽ പാലക്കാട് ജില്ലയിലെ കല്ലടി സ്കൂളിലെ വിദ്യാര്‍ഥി സി.ചാന്ദ്‌നി സ്വർണം നേടി.ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് ജിഎച്ച്‌എസ് പട്ടാഞ്ചേരിയിലെ ജെ.റിജോയും സ്വര്‍ണം നേടി.






































