Top News

സംസ്ഥാന സ്കൂള്‍ കായികമേള: എറണാകുളത്തിന് ആദ്യ സ്വർണം

November 16, 2019

author:

സംസ്ഥാന സ്കൂള്‍ കായികമേള: എറണാകുളത്തിന് ആദ്യ സ്വർണം

കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക്  ഇന്ന് കണ്ണൂരിൽ തുടക്കമായി. മേളയിൽ ആദ്യ സ്വർണം എറണാകുളത്തിന്.സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് എറണാകുളം സ്വർണം നേടിയത്.  എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ബേസിലിന്‍റെ അമിത് എന്‍.വിയാണ് ആദ്യ സ്വർണം നേടിയത്. പെൺകുട്ടികളുടെ ഇതേയിനത്തിൽ പാലക്കാട് ജില്ലയിലെ കല്ലടി സ്കൂളിലെ വിദ്യാര്‍ഥി സി.ചാന്ദ്‌നി സ്വർണം നേടി.ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് ജിഎച്ച്‌എസ് പട്ടാഞ്ചേരിയിലെ ജെ.റിജോയും സ്വര്‍ണം നേടി. രാവിലെ ഏഴ് മണിക്കായിരുന്നു മത്സരം നടന്നത്.

നവംബർ 16 മുതൽ 19 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് വൈകിട്ട് 3:30ന് കായിക മന്ത്രി ഇ..പി.. ജയരാജന്‍ മേള ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്ബ്‌ സിന്തറ്റിക്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരങ്ങൾ നടക്കുന്നത്. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ട്രാ​ക്കും ഫീ​ല്‍​ഡുമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. അതിനാൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. പി.ടി. ഉഷ, എം..ഡി.. വത്സമ്മ, ബോബി അലോഷ്യസ് ,ജിസ്ന മാത്യു, വി..കെ. വിസ്മയ എന്നിവര്‍ വിശിഷ്ടാതിഥികളായെത്തും. 98 ഇനങ്ങളിൽ രണ്ടായിരത്തോളം കുട്ടികളാണ് മത്സരിക്കുന്നത്. ആദ്യ ദിവസം 18 ഫൈനല്‍ ഉള്‍പ്പടെ 30 മത്സരങ്ങളാകും നടക്കുക.

Leave a comment