Cricket Top News

ഐപിഎൽ: മുംബൈ ഇന്ത്യന്‍സ് യുവരാജിനെ അടക്കം 12 താരങ്ങളെ റിലീസ് ചെയ്തു

November 16, 2019

author:

ഐപിഎൽ: മുംബൈ ഇന്ത്യന്‍സ് യുവരാജിനെ അടക്കം 12 താരങ്ങളെ റിലീസ് ചെയ്തു

അടുത്ത ഐ പി എൽ സീസണിലേക്കുള്ള ലേലം ഡിസംബർ 19ന് ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് യുവരാജിനെ റിലീസ് ചെയ്തു. യുവരാജിനെ അടക്കം 12 താരങ്ങളെയാണ് മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്തത്. ലേലത്തിന് മുന്നോടിയായി പല ടീമുകളും അവരുടെ താരങ്ങളെ റിലീസ് ചെയ്യുന്നുണ്ട്. കഴിഞ്ഞ സീസണിലാണ് യുവരാജ് മുംബൈ ഇന്ത്യൻസിൽ എത്തിയത്. മുംബൈ ഇന്ത്യൻസ് ടീമിൽ താരത്തിന് തിളങ്ങാൻ ആയില്ല.

രോഹിത് ശർമ്മ, ലസിത് മലിംഗ, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രൂനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ, ക്വിന്റണ്‍ ഡി കോക്ക് എന്നീ താരങ്ങളെ മുംബൈ നിലനിർത്തിയിട്ടുണ്ട്. മായങ്ക് മാര്‍ക്കണ്ടേ, സിദ്ധേശ് ലാഡ് എന്നിവരെ മറ്റു ടീമുകള്‍ക്കു വിറ്റിട്ടുമുണ്ട്. മായങ്ക് മാര്‍ക്കണ്ടേ ഡൽഹി ക്യാപിറ്റൽസിലേക്കും, സിദ്ധേശ് ലാഡ് കൊൽക്കത്തയിലേക്കുമാണ് എത്തിയത്. ഐവിന്‍ ലെവിസ്, ആദം മില്‍നെ, ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, ബെന്‍ കട്ടിംഗ്, ബാറിന്‍ഡര്‍ സ്രാന്‍, റാസിഖ് സലാം, പങ്കജ് ജസ്വാള്‍, ഇല്‍സാറി ജോസഫ്, എന്നിവരെയാണ് റിലീസ് ചെയ്തത്.

Leave a comment