Cricket Top News

സ​യ്യി​ദ്​ മു​ഷ്താ​ഖ് അ​ലി ട്രോ​ഫിയിൽ കേരളത്തിന് രണ്ടാം തോൽവി

November 16, 2019

author:

സ​യ്യി​ദ്​ മു​ഷ്താ​ഖ് അ​ലി ട്രോ​ഫിയിൽ കേരളത്തിന് രണ്ടാം തോൽവി

തി​രു​വ​ന​ന്ത​പു​രം: സ​യ്യി​ദ്​ മു​ഷ്താ​ഖ് അ​ലി ട്രോ​ഫിയിൽ മോശം ബൗളിങ്ങിൽ കേരളം രാ​ജ​സ്​​ഥാ​നോ​ട്​ പ​രാ​യ​പ്പെട്ടു.ഇന്നലെ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് കേരളം തോറ്റത്. നാലാം ജയം തേടി ഇറങ്ങിയ കേരളത്തിന് ബൗളിങ്ങിലെ പാളിച്ചകൾ ആണ് തോൽവിക്ക് കാരണമായത്. ആദ്യം ബാറ്റ് ചെയ്ത കേരളം 164 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 17 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി സ​ഞ്ജു സാം​സ​ണ്‍ (53), സ​ച്ചി​ന്‍ ബേ​ബി(47) എന്നിവർ തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. ഇവരുടെ ബാറ്റിങ്ങ് മികവിലാണ് കേരം 164 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് വേണ്ടി രാ​ജേ​ഷ്​ ബി​ഷ്​​നോ​യ് (76 ), അ​ര്‍​ജി​ത്​ ര​മേ​ശ്​ ഗു​പ്​​ത (44), അ​ങ്കി​ത്​ സ​ത്യ​വീ​ര്‍ ലാം​ബ (35) എന്നിവരുടെ മികവിൽ അനായാസ വിജയം സ്വന്തമാക്കി. അഞ്ച് കളികളിൽ മൂന്ന് വിജയം ഉള്ള കേരളം ഗ്രൂപ്പ് ബിയിൽ നാലാം സ്ഥാനത്താണ്.

 

Leave a comment