സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കമാകും
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് കണ്ണൂരിൽ തുടക്കമാകും. രാവിലെ ഏഴിന് മത്സരങ്ങള്‍ ആരംഭിക്കും. സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ ഇന്നലയോടെ പൂർത്തിയായി. ഇന്ന് രാവിലെ സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഒട്ടതോടെ മത്സരങ്ങൾക്ക് തുടക്കമാകും. നവംബർ 16 മുതൽ 19 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന് ആണ് ഇന്ന് തുടക്കമാകുന്നത്. ഇന്ന് വൈകിട്ട് 3:30ന് കായിക മന്ത്രി ഇ..പി.. ജയരാജന് മേള ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്ബ് സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിനുള്ള രജിസ്ട്രേഷന് വെള്ളിയാഴ്ച പകല്‍ രണ്ടിന് കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്ആരംഭിച്ചിരുന്നു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാക്കും ഫീല്‍ഡുമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. അതിനാൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. പി.ടി. ഉഷ, എം..ഡി.. വത്സമ്മ, ബോബി അലോഷ്യസ് ,ജിസ്ന മാത്യു, വി..കെ. വിസ്മയ എന്നിവര്‍ വിശിഷ്ടാതിഥികളായെത്തും. 98 ഇനങ്ങളിൽ രണ്ടായിരത്തോളം കുട്ടികളാണ് മത്സരിക്കുന്നത്. ആദ്യ ദിവസം 18 ഫൈനല്‍ ഉള്‍പ്പടെ 30 മത്സരങ്ങളാകും നടക്കുക.






































