Foot Ball Top News

അണ്ടര്‍ 17 ലോകകപ്പ്: ഫൈനൽ മത്സരം നവംബർ 18ന്

November 16, 2019

author:

അണ്ടര്‍ 17 ലോകകപ്പ്: ഫൈനൽ മത്സരം നവംബർ 18ന്

അണ്ടര്‍ 17 ലോകകപ്പ് ഫൈനൽ മൽസരത്തിൽ ബ്രസീൽ മെക്‌സിക്കോയെ നേരിടും. നവംബർ 18ന് ഇന്ത്യൻ സമയം രാവിലെ 3:30ന് ആണ് മൽസരം നടക്കുന്നത്. സെമിയിൽ ശക്തരായ ഫ്രാൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തോൽപ്പിച്ചത്. തകർപ്പൻ പ്രകടനമാണ് ഇഇഇ സീസണിൽ ബ്രസീൽ പുറത്തെടുത്തത്.രണ്ട് ഗോളുകൾക്ക് പുറകിലായിരുന്ന ബ്രസീൽ തകർപ്പൻ പ്രകടനത്തിലൂടെയാണ് സെമിയിൽ ഫ്രാൻസിനെ തോൽപ്പിച്ചത്. ഗ്രൂപ്പ് എയിൽ മൂന്ന് കളികളിൽ മൂന്നും ജയിച്ചാണ് ബ്രസീൽ എത്തിയിരിക്കുന്നത്.അണ്ടർ 17 ലോകകപ്പിൽ മൂന്നുതവണ ചാമ്ബ്യന്മാരായ ബ്രസീൽ നാലാം കിരീടം നേടുമോയെന്ന് 18ന് അറിയാം.

രണ്ട് തവണ ചാമ്പ്യന്മാരായ മെക്‌സിക്കൊ നെതര്‍ലന്‍ഡ്​സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന്​  തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയതോടെ മൽസരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

 

 

Leave a comment